മറന്നോളൂ ബ്രോ, കണ്ടെത്താന്‍ ട്രിങ് ഉണ്ട്

പഴ്സോ, താക്കോലോ, ഫോണോ എവിടെയെങ്കിലും വെച്ചുമറന്നാലുള്ള വെപ്രാളം പറഞ്ഞാല്‍ തീരില്ല. തിരിച്ചുകിട്ടിക്കഴിഞ്ഞാലേ പലര്‍ക്കും മനസമാധാനം കിട്ടൂ. സ്ഥാനംമാറ്റിവെച്ചത് എന്തായാലും തിരികെ എടുക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ‘പോര്‍ട്രോണിക്സിന്‍െറ ട്രിങ്’. ഈ ആന്‍റി ലോസ്റ്റ് ബസ്സര്‍ ഘടിപ്പിച്ചാല്‍ എവിടെയെങ്കിലും വെച്ചുമറന്ന പഴ്സ്, ബാഗ്, വീടിന്‍െറയും കാറിന്‍െറയും താക്കോല്‍ എന്നിവ കണ്ടത്തെുക എളുപ്പമാണ്. ഇനി പാര്‍ക്കിലോ മാളിലോ വഴിയിലോ വഴിതെറ്റിയകന്ന കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍, പ്രായമായവര്‍ എന്നിവരെയും കണ്ടത്തൊം. അവര്‍ ഈ ഉപകരണം പോക്കറ്റിലോ കൈയിലോ കരുതണം. 50 മീറ്റര്‍ വരെ പരിധിയുണ്ട്. ഇതിന് സ്മാര്‍ട്ട്ഫോണും വേണം. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ബ്ളൂടൂത്ത് 4.0 ലോ എനര്‍ജി വഴി ഫോണുമായി ബന്ധിപ്പിക്കുന്നതിനാല്‍ കുറഞ്ഞ ബാറ്ററി ചാര്‍ജേ വേണ്ടിവരൂ. ഇതിന് ആപ് സ്റ്റോര്‍, പ്ളേസ്റ്റോര്‍ എന്നിവയില്‍നിന്ന് ട്രിങ് ട്രാക്ക് ആപ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണുമായി പെയര്‍ചെയ്തശേഷം പഴ്സിലോ, താക്കോലിലോ കുട്ടികളുടെ വസ്ത്രത്തിലോ കൊളുത്താം. കാണാതായാല്‍ ഫോണെടുത്ത് ആപ് തുറന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. ബീപ് ശബ്ദം കേള്‍ക്കാം.

ട്രിങ് ഘടിപ്പിച്ച വസ്തു മാത്രമല്ല, വെച്ചുമറന്നത് ഫോണാണെങ്കിലും കണ്ടത്തെുന്ന ടൂ വേ ആന്‍റി ലോസ്റ്റ്, താക്കോല്‍ കണ്ടത്തൊന്‍ കീ ഫൈന്‍ഡര്‍, അകലെയുള്ള സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോ എടുക്കാന്‍ റിമോര്‍ട്ട് കാമറ ഷട്ടര്‍ എന്നീ സംവിധാനങ്ങളുണ്ട്. ഉപകരണവും ഫോണും തമ്മില്‍ അകലം പത്തുമീറ്ററില്‍ കൂടിയാല്‍ ആയാല്‍ ട്രിങ്ങിലെ അലാം ശബ്ദിക്കും. കുട്ടികള്‍ അകലെയായാലും അലാം കേള്‍ക്കാം. ഇനി ഫോണ്‍ ദൂരെയായാല്‍ ട്രിങ്ങിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. സൈലന്‍റ് മോഡിലാണെങ്കിലും ഫോണില്‍നിന്ന് അലാം മുഴങ്ങും. പത്തുമീറ്ററില്‍ കൂടുതല്‍ അകന്നാല്‍ തനിയെ അലാം മുഴങ്ങുന്ന സംവിധാനം ഇഷ്ടമുള്ളപ്പോള്‍ ഓഫാക്കാം. ട്രിങ് ട്രാക്കര്‍ എവിടെ വെച്ചാണോ ഫോണുമായുള്ള ബന്ധം മുറിച്ചത് ആ സ്ഥലം സ്മാര്‍ട്ട്ഫോണ്‍ മാപ്പില്‍ രേഖപ്പെടുത്തിവെക്കും. ഇനി ഫോണ്‍ ദൂരെ ട്രൈപ്പോഡില്‍ ഉറപ്പിച്ച് കൈയിലുള്ള ട്രിങ്ങിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ സെല്‍ഫി സുഖമായി എടുക്കാം. നനഞ്ഞാലും കുഴപ്പമില്ല, പൊടി ഏശില്ല എന്നീ ഗുണങ്ങളുണ്ട്. മാറ്റിയിടാവുന്ന ബാറ്ററി (കോഡ്: CR2016) ഒരുവര്‍ഷം വരെ നില്‍ക്കും. ഇന്ത്യന്‍ കമ്പനിയാണ് പോര്‍ട്രോണിക്സ്്. 999 രൂപയാണ് ട്രിങ് ട്രാക്കിന്‍െറ വില. 38 X 38 X 9 എം.എം വലിപ്പവും 12ഗ്രാം ഭാരവുമുണ്ട്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.