251 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്ന പ്രഖ്യാപനവുമായി രംഗത്തത്തെിയ റിങ്ങിങ് ബെല്‍സ് ആദ്യ 50 ലക്ഷം ഫോണ്‍ യൂനിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. തായ്വാനില്‍നിന്നാണ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. നോയ്ഡയിലെ നിര്‍മാണശാലയില്‍ അവ സംയോജിപ്പിക്കും.
ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതുകൊണ്ടാണ് തങ്ങള്‍ക്ക് വില കുറച്ചു നല്‍കാന്‍ കഴിയുന്നതെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ഫ്രീഡം 251 ഫോണിന് ആറു കോടിയിലേറെ രജിസ്ട്രേഷന്‍ ആയെന്നാണ് കമ്പനി അവകാശവാദം. ജൂണ്‍ 30 നകം 50 ലക്ഷം ഹാന്‍ഡ്സെറ്റുകള്‍ ഉപഭോക്താക്കളിലത്തെിക്കുമെന്നും കമ്പനി പ്രഖ്യപിച്ചിട്ടുണ്ട്. ഇതില്‍ 25 ലക്ഷം ഓണ്‍ലൈന്‍ ഓര്‍ഡറും 25 ലക്ഷം ഓഫ്ലൈന്‍ ഓര്‍ഡറുമായിരിക്കും.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം റിങ്ങിങ് ബെല്‍സ് പ്രസിഡന്‍റ് അശോക് ഛദ്ദയും ഡയറക്ടര്‍ മോഹിത് ഗോയലും തങ്ങളുടെ ബിസിനസിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. സംരംഭത്തിന്‍െറ സത്യസന്ധത പരിശോധിക്കാനുള്ള ഐ.ടി, കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തത്തെുടര്‍ന്നാണ് ഇലക്ട്രോണിക്സ്,ഐ.ടി ഉദ്യോഗസ്ഥര്‍ ഇവരെ വിളിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ക്ക് ഇറക്കുമതിചെയ്ത സെറ്റുകള്‍ നല്‍കിയശേഷം ഘട്ടംഘട്ടമായി ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാനാണ് പദ്ധതിയെന്ന് കമ്പനി ഉടമസ്ഥര്‍ അറിയിച്ചതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.