വമ്പന്‍ സ്ക്രീനുമായി ഷിയോമി എംഐ മാക്സ്

ചൈനീസ് കമ്പനി ഷിയോമി ഇറക്കിയതില്‍ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ‘എംഐ മാക്സ് ’ ഇന്ത്യക്കാരുടെ കൈകളിലേക്ക്. മേയില്‍ ചൈനീസ് വിപണിയില്‍ ഇറങ്ങിയ ഫാബ്ലറ്റിന് ഇവിടെ 14,999 രൂപയാണ് വില. Mi.com വഴി ജൂലൈ ആറിനാണ് ആദ്യ ഫ്ളാഷ് സെയില്‍. രജിസ്ട്രേഷന്‍ തുടങ്ങി. ജൂലൈ 13 മുതല്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, പേടിഎം എന്നിവ വഴിയും വാങ്ങാം. പിന്നില്‍ വിരലടയാള സ്കാനര്‍ ആണ് പ്രത്യേകത. ടി.വി അടക്കം ഉപകരണങ്ങള്‍ക്കുള്ള റിമോട്ട് കണ്‍ട്രോളറായി ഉപയോഗിക്കാന്‍ ഇന്‍ഫ്രാറെഡ് എമിറ്ററുണ്ട്. പൂര്‍ണ ലോഹ ശരീരമുള്ള ഫോണ്‍ ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും.

നാല് ജി.ബി റാം, 128 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജുമുള്ള മോഡലുമുണ്ട്. 19,999 രൂപയാണ് വില. എന്നാല്‍ ഇത് ഇന്ത്യയില്‍ എത്തിയിട്ടില്ല. 1080x1920 പിക്സല്‍ റസലൂഷനുള്ള 6.44 ഇഞ്ച് ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 342 പിക്സല്‍ വ്യക്തത നല്‍കും. എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, 85 ഡിഗ്രി കാഴ്ചയുള്ള അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, മൂന്ന് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 1.8 ജിഗാഹെര്‍ട്സ് ആറുകോര്‍ സ്നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍, ഇരട്ട സിം, രണ്ടാമത്തെ സിം സ്ളോട്ടില്‍ മെമ്മറികാര്‍ഡ് ഇടാവുന്ന ഹൈബ്രിഡ് സിം സ്ളോട്ട്, ഫോര്‍ജി എല്‍ടിഇ, ബ്ളൂടൂത്ത് 4.1, എ-ജിപിഎസ്, വൈ ഫൈ, എന്‍എഫ്സി, 4850 എംഎഎച്ച് ബാറ്ററി, 203 ഗ്രാം ഭാരം, 7.5 എംഎം കനം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.