രൂപംമാറും ടാബുമായി നോഷന്‍ ഇങ്ക്

ബംഗളൂരു ആസ്ഥാനമായ നോഷന്‍ ഇങ്ക് (Notion Ink) ടാബ്ലറ്റായും ലാപ്ടോപായും രൂപംമാറ്റാവുന്ന ടു ഇന്‍ വണ്ണുമായത്തെി. ആദം, കെയിന്‍ പരമ്പരയില്‍പെട്ട ടാബ്ലറ്റുകളിറക്കി കഴിവ് തെളിയിച്ച കമ്പനിയാണിത്. ‘നോഷന്‍ ഇങ്ക് ഏബിള്‍ 10’ എന്നാണ് പേര്. 24,990 രൂപ നല്‍കി സ്നാപ്ഡീലില്‍ നിന്ന് വാങ്ങാം. സിം കാര്‍ഡിടാന്‍ സൗകര്യവും ത്രീജി കണക്ടിവിറ്റിയുമാണ് പ്രധാനപ്രത്യേകത.

വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. 1280x800 പിക്സല്‍ റസലൂഷനുള്ള 10.1 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്പ്ളേ, 1.34 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ചെറിട്രെയില്‍ നാലുകോര്‍ പ്രോസസര്‍, നാല് ജി.ബി ഡിഡിആര്‍ 3 എല്‍ റാം, 128 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, രണ്ട് മെഗാപിക്സലിന്‍െറ മുന്‍-പിന്‍ കാമറകള്‍, ഏഴ് മണിക്കൂര്‍ നില്‍ക്കുന്ന 8100 എംഎഎച്ച് ബാറ്ററി, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, യുഎസ്ബി 2.0 പോര്‍ട്ട്, മൈക്രോ എച്ച്ഡിഎംഐ സ്ളോട്ട്, ഹെഡ്ഫോണ്‍-മൈക്ക് കോംബോ ജാക്ക്, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, 650 ഗ്രാം ഭാരം, കറുപ്പ്, ചാര നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. ഊരാവുന്ന കീബോര്‍ഡ് പോഗോ പിന്‍ കണക്ടര്‍ വഴി ഡിസ്പ്ളേയില്‍ ഘടിപ്പിക്കാം. അലൂമിനിയത്തില്‍ നിര്‍മിച്ച കീബോര്‍ഡില്‍ മള്‍ട്ടിടച്ച് ട്രാക്ക്പാഡാണുള്ളത്. മാഗ്നറ്റിക് ഹിഞ്ചുള്ളതിനാല്‍ കീബോര്‍ഡ് അത്രയെളുപ്പം ഊരിപ്പോവില്ല. കീബോര്‍ഡുള്‍പ്പെടെ 1.41 കിലോയാണ് ഭാരം. വ്യക്തികള്‍ക്കുള്ള പതിപ്പിന് ഒരുവര്‍ഷവും വാണിജ്യ ആവശ്യത്തിനുള്ള പതിപ്പിന് മൂന്ന് വര്‍ഷവും വാറന്‍റി നല്‍കുന്നുണ്ട്. മൈക്രോസോഫ്റ്റ് ഓഫിസ്, വണ്‍നോട്ട്, മൈക്രോസോഫ്റ്റ് എഡ്ജ്, കോര്‍ട്ടാന, വണ്‍ ഡ്രൈവ്, എക്സ്ബോക്സ് എന്നീ ആപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.