251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ച റിങ്ങിങ് ബെല്‍സിന് തങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് 3600 രൂപ നിരക്കിലാണെന്ന് ഐ.ടി നിര്‍മാണ കമ്പനിയായ ആഡ്കോം. തങ്ങള്‍ നല്‍കിയ ഫോണ്‍ 251 രൂപക്ക് മറിച്ചുവില്‍ക്കുന്നുവെന്ന കാര്യം അറിയില്ളെന്നും ആഡ്കോം വ്യക്തമാക്കി. നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെല്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഡ്കോം മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുമെന്നായിരുന്നു റിങ്ങിങ് ബെല്ലിന്‍െറ അവകാശവാദം. ഇതിനായി പ്രദര്‍ശിപ്പിച്ചതാകട്ടെ ആഡ്കോമിന്‍െറ ഐകോണ്‍ 4ന് സമാനമായ ഫോണും. ഇതാകട്ടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലവില്‍ 3999 രൂപക്ക് ലഭ്യമാണ്. ആഡ്കോമിന്‍െറ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്നതുപോലെ റിങ്ങിങ് ബെല്ലിന് നേരത്തേ ഫോണ്‍ വിറ്റിരുന്നത് ഞങ്ങളാണ്. വീണ്ടും വില്‍പന നടത്താനുള്ള കമ്പനിയുടെ നയത്തെപ്പറ്റി ഞങ്ങള്‍ക്ക് ധാരണയില്ലായിരുന്നു. അവരുടെ വില്‍പന നയത്തെപ്പറ്റി ഞങ്ങള്‍ക്ക് പറയാനാവില്ല -അഡ്വന്‍േറജ് കമ്പ്യൂട്ടേഴ്സിന്‍െറ (ആഡ്കോം) സ്ഥാപകനും ചെയര്‍മാനുമായ സഞ്ജീവ് ഭാട്ടിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആഡ്കോമിന്‍െറ സല്‍പ്പേരിന് കോട്ടംതട്ടുകയോ മറ്റ് ഏതെങ്കിലുംതരത്തിലുള്ള നഷ്ടം സംഭവിക്കുകയോ ചെയ്താല്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മടിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റിങ്ങിങ് ബെല്ലിനെ നിരീക്ഷിച്ചുവരുകയാണെന്നും 251 രൂപക്ക് ഫോണ്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തേ പറഞ്ഞിരുന്നു.
251 രൂപക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കാന്‍ കഴിയില്ളെന്നാണ് ഇന്ത്യന്‍ സെല്ലുലര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പങ്കജ് മൊഹീന്ദ്രു പറഞ്ഞിരുന്നത്. ഘടകങ്ങളുടെ വില 2700 രൂപയോളം വരും. നികുതി, വിതരണ ചെലവുകള്‍ എന്നിവ ചേര്‍ത്താല്‍ 4100 രൂപയാവും. സര്‍ക്കാര്‍ സബ്സീഡി നല്‍കിയാല്‍ തന്നെയും കുറഞ്ഞത് 3500 രൂപയാകും.
അവതരിപ്പിച്ചപ്പോള്‍ കാട്ടിയത് പ്രാഥമികരൂപം മാത്രമാണെന്നും ഉള്ളിലുള്ള ഘടകങ്ങള്‍ സ്വന്തമാണെന്നുമാണ് റിങ്ങിങ് ബെല്‍സ് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. ബോഡിയും ടച്ച് പാനലും ആഡ്കോമില്‍ നിന്നുള്ളതാണെന്നും പറഞ്ഞിരുന്നു. ഡല്‍ഹി കേന്ദ്രമായ ഐ.ടി ഉല്‍പന്ന ഇറക്കുമതി കമ്പനിയാണ് ആഡ്കോം. ടാബ്ലറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവക്കുള്ള ഘടകഭാഗങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇവരാണ്. ആഡ്കോം ഐക്കണ്‍ 4 എന്ന സ്മാര്‍ട്ട്ഫോണിന്‍െറ സവിശേഷതകള്‍: നാല് ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ 1.3 മെഗാപിക്സല്‍ മുന്‍കാമറ, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഒരു ജി.ബി റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.