നഷ്ടക്കച്ചവടം: സ്മാര്‍ട്ട്ഫോണ്‍ ചിപ് നിര്‍മിക്കില്ളെന്ന് ഇന്‍റല്‍ 

ചിപ്പും പ്രോസസറുമുണ്ടാക്കി പേരെടുത്ത ഇന്‍റല്‍ പരാജയത്തിന്‍െറ കയ്പുനീര്‍ കുടിച്ച് മടുത്തു. സ്മാര്‍ട്ട്ഫോണ്‍ ചിപ് നിര്‍മാണത്തില്‍നിന്നു ഇന്‍റല്‍ പിന്‍വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  
നഷ്ടം സഹിക്കവയ്യാതെ ബ്രോക്സ്റ്റന്‍, സോഫിയ എന്നീ രഹസ്യപേരുകളുള്ള ഇന്‍റല്‍ ആറ്റം ചിപ്പുകളുടെ നിര്‍മാണമാണ് ഇന്‍റല്‍ അവസാനിപ്പിച്ചത്. 12,000 ജോലിക്കാരെ ഒഴിവാക്കാനും തീരുമാനിച്ചു. കടുത്ത മത്സരമുള്ള രംഗത്ത് വര്‍ഷങ്ങളായിട്ടും മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിനത്തെുടര്‍ന്നാണ് സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് മേഖല ഉപേക്ഷിച്ച് കൂടുതല്‍ ലാഭകരമായ മേഖലകളില്‍ ശ്രദ്ധിക്കാന്‍ ഇന്‍്റല്‍ തീരുമാനിച്ചത്. പി.സികള്‍ കൈയൊഴിഞ്ഞ് ആള്‍ക്കാര്‍ ടാബും ലാപും ചേര്‍ന്ന ഹൈബ്രിഡുകളുടെ പിന്നാലെ പോയി. ടാബ്ലറ്റുകള്‍ക്ക് ഉപയോഗിക്കാവുന്ന ഇന്‍റല്‍ ആറ്റം ചിപ് സ്മാര്‍ട്ട്ഫോണുകളില്‍ അത്ര പ്രചാരവുമല്ല. ഇന്‍്റര്‍നെറ്റ് ഓഫ് തിങ്സ്, മെമ്മറി വ്യവസായം, 5ജി ടെക്നോളജി തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് ഇന്‍്റലിന്‍്റെ നീക്കം. 
സ്മാര്‍ട്ട്ഫോണ്‍ ചിപ് രംഗത്ത് കുത്തകയുള്ള ക്വാല്‍കോമിനു പിന്നാലെ സ്വന്തമായി ചിപ്പുകള്‍ നിര്‍മിച്ചു തുടങ്ങിയ സാംസങ്ങും മുന്‍നിരയിലത്തെിയതോടെയാണ് ഇന്‍്റലും എന്‍വിഡിയയുമുള്‍പ്പെടെയുള്ള ചിപ് നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.