സാധാരണ വാക്വം ക്ളീനര്‍ ഉപയോഗിച്ചവര്‍ ഈ വാക്വം ക്ളീനര്‍ കണ്ടാല്‍ ഒന്നു കണ്ണുമിഴിച്ചേക്കാം. പ്ളഗില്‍കുത്തി ട്യൂബും മറ്റും ഘടിപ്പിച്ച് മുറിയായ മുറിയെല്ലാം കൊണ്ടുപോയി പൊടിയടിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഇതിന് പരിഹാരമാണ് ചൈനീസ് കമ്പനി ഷിയോമി അവതരിപ്പിച്ച ‘എം.ഐ റോബോട്ട് വാക്വം’ (Mi Robot Vacuum) എന്ന റോബോട്ട് ക്ളീനര്‍. ഇവനെ ഓണാക്കി തറയില്‍ വച്ചുകൊടുത്താല്‍ തനിയെ അഴുക്കും പൊടിയുമുള്ള ഭാഗങ്ങളിലേക്ക് നീങ്ങി അവ വലിച്ചെടുത്ത് വൃത്തിയാക്കും.

ചുമരില്‍ തട്ടി കേടാകുമോയെന്ന പേടിവേണ്ട. ചുമര് പോലുള്ള തടസങ്ങള്‍ ഒരു സെന്‍റിമീറ്റര്‍ അകലെനിന്നേ തിരിച്ചറിഞ്ഞ് വഴിമാറി പോകാനുള്ള കഴിവുമുണ്ട്. 16,992 രൂപയാണ് ചൈനീസ് വിപണിയില്‍ സെപ്റ്റംബര്‍ ആറിനത്തെുന്ന ഈ യന്തിരന്‍ ക്ളീനറിന്‍െറ വില. തൂക്കം അറിയാന്‍ ഉപയോഗിക്കുന്ന വട്ടത്തിലുള്ള സ്കെയിലിന്‍െറ രൂപമാണ്. ആഗോള വിപണിയില്‍ ഈ രൂപത്തിലുള്ള റോബോട്ടിക് വാക്വം ക്ളീനറുകള്‍ പലതുണ്ടെങ്കിലും സവിശേഷതകളില്‍ ഒരുപടി മുന്നിലാണ് ഇവന്‍. ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സര്‍, അള്‍ട്രാസോണിക് റഡാര്‍ സെന്‍സര്‍, ക്ളിഫ് സെന്‍സര്‍, വാള്‍ സെന്‍സര്‍, കോളീഷന്‍ സെന്‍സര്‍, ഡ്രോപ് സെന്‍സര്‍, ഗൈറോസ്കോപ്, ആക്സിലറോമീറ്റര്‍ തുടങ്ങിയ 12 സെന്‍സറുകളാണ് ഈ റോബോട്ടിനെ ചലിപ്പിക്കുന്നത്.

ചുറ്റുപാടുകള്‍ 360 ഡിഗ്രിയില്‍ സെക്കന്‍ഡില്‍ 1800 തവണ സ്കാന്‍ ചെയ്യാന്‍ കഴിവുള്ള ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സറാണ് പ്രധാനഭാഗം. തനിയെ ഓടുന്ന കാറിലെ ലേസര്‍ ഗൈഡന്‍സ് സിസ്റ്റത്തിന് തുല്യമാണിത്. പോകേണ്ട വഴികള്‍ മുന്‍കൂട്ടി സ്കാന്‍ ചെയ്ത് തറയിലെ കുന്നും കുഴിയും മുമ്പിലെ തടസങ്ങളും കണ്ടത്തൊന്‍ ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സര്‍ സഹായിക്കും. സൈമുള്‍ട്ടേനിയസ് ലോക്കലൈസേഷന്‍ ആന്‍ഡ് മാപ്പിങ് (SLAM) സംവിധാനമുപയോഗിച്ച് തറയിലെ ചെളിപിടിച്ച ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് വൃത്തിയാക്കും. സ്റ്റെയര്‍ കേസുകള്‍ പടികള്‍ എന്നിവ ക്ളിഫ് സെന്‍സര്‍ തിരിച്ചറിയും. മൃഗങ്ങളെ തിരിച്ചറിയാന്‍ അള്‍ട്രാസോണിക് സെന്‍സറുണ്ട്. തനിയെ ഉയരം ക്രമീകരിക്കുന്ന പ്രധാന ബ്രഷ് മിനുസമല്ലാത്ത പരുക്കന്‍ പ്രതലവും വൃത്തിയാക്കാന്‍ സഹായിക്കും.

രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 5200 എം.എ.എച്ച്. 14.4 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഊര്‍ജമേകുന്നത്. ഒറ്റ ചാര്‍ജില്‍ 250 ചതുരശ്ര മീറ്റര്‍ തറ വൃത്തിയാക്കാന്‍ കഴിയും. നിഡെക് ബ്രഷ്ലസ് മോട്ടോറാണ് പൊടി വലിച്ചെടുക്കാന്‍ കരുത്തേകുന്നത്. വാക്വം ക്ളീനറിന്‍െറ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും എംഐ ഹോം ആപ് എന്ന മൊബൈല്‍ ആപ്ളിക്കേഷനുമുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വൈ ഫൈ വഴി ദൂരെയിരുന്ന് ഇവനെ നിയന്ത്രിക്കാനും സമയം സെറ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാനും കഴിയും. നോര്‍മല്‍, ക്വയറ്റ്, ആക്ടീവ് എന്നീ മൂന്ന് മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാം. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.