അഞ്ചു​ കോടി ഫേസ്​ബുക്ക്​​ അക്കൗണ്ടുകളിൽ സൈബർ ആക്രമണം

കാലിഫോർണിയ: അഞ്ചു കോടി ഫേസ്​ബുക്ക്​​ അക്കൗണ്ടുകളിൽ ഹാക്കർമാർ നുഴഞ്ഞുകയറി. ഫേസ്​ബുക്കിലെ ‘വ്യൂ ആസ്​’ എന്ന ഫീച്ചറിലൂടെയാണ്​ നുഴഞ്ഞുകയറിയ​െതന്ന്​ പിന്നീട്​ ക​ണ്ടെത്തിയതായി ഫേസ്​ബുക്ക്​​ സുരക്ഷ മേധാവി ഗെയ്​ റോസൻ അറിയിച്ചു. ചൊവ്വാഴ്​ചയാണ്​ സൈബർ ആക്രമണം നടന്നത്​. ഉടൻ പൊലീസിൽ അറിയിച്ചു.

വെള്ളിയാഴ്​ച സുരക്ഷവീഴ്​ച പരിഹരിച്ചു. ഫേസ്​ബുക്ക്​​ അക്കൗണ്ടുകൾ റീ ലോഗിൻ ചെയ്യാൻ നിർദേശം നൽകി. ഫേസ്​ബുക്ക്​​ സ്വന്തംനിലയിൽ അന്വേഷണം നടത്തുന്നുണ്ട്​. അക്കൗണ്ട​ുകളോ വിവര​ങ്ങളോ ദുരുപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു.
Tags:    
News Summary - 50 million Facebook accounts have been hit by a security breach- tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.