റെഡ്മി കെ 30യുടെ കരുത്ത് കൂടിയ വകഭേദം പുറത്തിറക്കി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. 5ജി നെറ്റ് വർക്കിനെ പിന്തുണക്കുന്ന റെഡ്മി കെ 30 പ്രോയാണ് പുറത്തിറക്കിയിരിക്കുന്നത്. പിന്നിൽ നാല് കാമറകൾ, കരുത്ത് കൂടിയ സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, പോപ് അപ് സെൽഫി കാമറ തുടങ്ങിയവയെല്ലാമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. കാമറയിൽ പ്രത്യേകതകളുള്ള സൂം എഡിഷനും ഷവോമി വിപണിയിലിറക്കുന്നുണ്ട്
6 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വേരിയൻറിന് 32,300 രൂപയാണ് വില. 8 ജി.ബി റാം 128 ജി.ബി സ്റ്റോറേജിന് 36,600 രൂപയും 8 ജി.ബി റാം 256 ജി.ബി സ്റ്റോറേജിന് 39,800 രൂപയുമാണ് വില. സൂം എഡിഷനിൽ 8 ജി.ബി റാം 128 ജി.ബി സ്റ്റോറേജിന് 40,900 രൂപയും 256 ജി.ബി സ്റ്റോറേജിന് 43,000 രൂപയുമാണ് വില.
6.67 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എ.ഐ ഐ.എം.എക്സ് സെൻസറോട് കൂടിയ 64 മെഗാപിക്സലിന്റെ പ്രധാന കാമറയാണ് ഫോണിലുള്ളത്. 13,5,2 മെഗാപിക്സലുകളുടെ കാമറകളും പിന്നിൽ നൽകിയിട്ടുണ്ട്. 8K റെസലൂഷനിൽ വീഡിയോ റെക്കോർഡിങ് ഫോൺ സാധ്യമാക്കും. 20 മെഗാപിക്സലിന്റേതാണ് പോപ് അപ് സെൽഫി കാമറ. സൂം എഡിഷനിൽ ഒ.ഐ.എസ് ഫീച്ചറും കാമറക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 30X സൂം പ്രത്യേക എഡിഷന്റ സവിഷേതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.