തൃശൂർ: മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ച ഒരു വിഭാഗം ഉപഭോക്താക്കൾക്ക് ‘ബാങ്ക് അക്കൗണ്ട് കെണി’. ഉപഭോക്താവിെൻറ അറിവോ സമ്മതമോ ഇല്ലാതെ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കപ്പെടുകയും സബ്സിഡി ആനുകൂല്യവും മറ്റും അതിലേക്ക് പോകുകയും ചെയ്യുന്ന രീതിയിലാണ് ചതി. േപമെൻറ് ബാങ്ക് നടത്തുന്ന ചില മൊബൈൽ കമ്പനികളുടെ കണക്ഷനുള്ളവർ ആധാറുമായി ബന്ധിപ്പിക്കുേമ്പാഴാണ് കെണിയിൽ അകപ്പെടുന്നത്. കേരളത്തിൽ പലയിടത്തുനിന്നും ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതായി പരാതി ഉയർന്നുതുടങ്ങിയിട്ടുണ്ട്.
എയർടെൽ മൊബൈൽ കമ്പനിക്ക് േപമെൻറ് ബാങ്കുണ്ട്. വോഡഫോൺ, റിലയൻസ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള നുവോ എന്നിവയും േപമെൻറ് ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്കിെൻറ ലൈസൻസുള്ളവരാണ്. റിലയൻസ് ഇൻഡസ്ട്രീസ് എസ്.ബി.െഎയുമായി ചേർന്നാണ് േപമെൻറ് ബാങ്ക് പ്രവർത്തിക്കുന്നത്. വോഡഫോണിേൻറത് ‘എം പൈസ’ എന്ന പേരിലാണ്. ആദിത്യ ബിർള നുവോയുടെ ബാങ്ക് െഎഡിയ സെല്ലുലാർ മൊബൈൽ കമ്പനിയുമായുള്ള സംയുക്ത സംരംഭമാണ്. ഇൗ മൊബൈൽ കമ്പനിയുടെ വരിക്കാരിൽ ചിലർക്കാണ് തങ്ങളറിയാതെ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നത്.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുേമ്പാഴാണ് പ്രശ്നം തുടങ്ങുന്നത്. മുമ്പ് അക്കൗണ്ട് തുടങ്ങാൻ നിരവധി രേഖകൾ ആവശ്യമായിരുന്നു. ആധാർ വന്നതോടെ എല്ലാം അതിൽ അധിഷ്ഠിതമാണ്. യന്ത്രത്തിൽ വിരൽ വെക്കുന്നതോടെ ഉപഭോക്താവിെൻറ എല്ലാ വിവരങ്ങളും പ്രസ്തുത മൊബൈൽ കമ്പനിക്ക് ലഭിക്കും. ഇൗ വിവരങ്ങൾ ഇ-കെ.വൈ.സി (ഇലക്ട്രോണിക്-നോ യുവർ കസ്റ്റമർ) ആയി പരിഗണിക്കുകയാണ്. അതായത്, ഉപഭോക്താവ് അപേക്ഷ നൽകുകയോ ഒപ്പുവെച്ചു കൊടുക്കുകയോ ചെയ്യാതെതന്നെ ആധാറിലെ വിവരങ്ങൾ എടുത്ത് പുതിയ ബാങ്ക് അക്കൗണ്ടുകൂടി തുടങ്ങും.
ഇക്കാര്യം ഉപഭോക്താവ് അറിയുന്നത് മറ്റൊരു സന്ദർഭത്തിലാണ്. പാചകവാതക സബ്സിഡി തുക എല്ലാവർക്കും ബാങ്ക് അക്കൗണ്ടിലൂടെയാണ് കിട്ടുന്നത്. അതിനായി ആധാറുമായി ബന്ധിപ്പിച്ച ഒരു ബാങ്ക് അക്കൗണ്ട് നമ്പർ പെട്രോളിയം കമ്പനിക്ക് ഉപഭോക്താക്കൾ കൊടുത്തിട്ടുണ്ട്. എന്നാൽ, ഏറ്റവും അവസാനം ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പെട്രോളിയം കമ്പനികൾക്ക് മൊബൈൽ കമ്പനികൾ കൈമാറുകയാണ്. മുമ്പ് നാഷനൽ പേമെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യ മുഖേന അതത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക കൈമാറിയിരുന്നത് ആധാർ അധിഷ്ഠിത പേമെൻറിലേക്ക് മാറ്റിയിരിക്കുകയാണ്.
പുതിയ ബാങ്ക് അക്കൗണ്ട് വേണ്ടെന്ന് പരാതിപ്പെടാൻ ഉപഭോക്താക്കൾക്ക് അവസരമില്ല എന്നതാണ് ഇൗ കെണിയിലെ ഏറ്റവും ക്രൂരമായ വശം. പരാതിപ്പെടുന്ന വരിക്കാരോട് പ്രസ്തുത മൊബൈൽ കമ്പനികൾ നൽകുന്ന മറുപടി ആധാറിൽ തിരുത്തൽ വരുത്താനാണ്. കൃത്യമായ വിവരങ്ങളുള്ള ആധാർ തിരുത്തുന്നത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.