വാഷിങ്ടണ്‍: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ഫോണ്‍ ലേലത്തിന് വെച്ചപ്പോള്‍ ലഭിച്ചത് 2,43,000 യു.എസ് ഡോളര്‍ (1.62 കോടിയിലേറെ രൂപ). രണ്ടാം ലോക യുദ്ധം നടക്കുന്ന സമയം ഹിറ്റ്ലര്‍ പല ഉത്തരവുകളും നല്‍കിയത് ഈ ഫോണിലൂടെയായിരുന്നു. ഫ്യൂഷേഴ്സ് സീമന്‍സ് റോട്ടറി ടെലിഫോണ്‍ ലേലത്തിനെടുത്തയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
നാസി തലവന്‍െറ പേരും സ്വസ്തികയും മുദ്രണം ചെയ്ത ചുവന്ന ഫോണ്‍ 1945ല്‍ ബെര്‍ലിനിലെ നിലവറയില്‍നിന്നാണ് കണ്ടെടുത്തത്. ജര്‍മനി കീഴടങ്ങിയതോടെ സോവിയറ്റ് പട്ടാളക്കാര്‍ ഹിറ്റ്ലറുടെ ഫോണ്‍ ബ്രിട്ടീഷ് ഓഫിസര്‍ സര്‍ റല്‍ഫ് റെയ്നര്‍ക്ക് സ്മാരകമായി കൈമാറുകയായിരുന്നു. യുദ്ധം അവസാനിച്ചതോടെ ഫീല്‍ഡ് മാര്‍ഷല്‍ ബെര്‍നാഡ് മൊണ്ട്ഗൊമെറിയുടെ ഉത്തരവുപ്രകാരം ബെര്‍ലിന്‍ സന്ദര്‍ശിച്ച റെയ്നര്‍ ഹിറ്റ്ലറുടെ നിലവറയില്‍നിന്ന് ഫോണ്‍ കണ്ടെടുത്തതാണെന്ന് അക്കാലത്തെ ചില രേഖകളില്‍ പറയുന്നു. 1977ല്‍ റെയ്നര്‍ മരണപ്പെട്ടതോടെ മകന്‍ റനള്‍ഫ് റെയ്നര്‍ക്ക് ഫോണ്‍ ലഭിച്ചു.
‘‘ഒരു മഹാ തോല്‍വിയുടെ ശേഷിപ്പിന് അപ്പുറം തന്‍െറ പിതാവ് ഹിറ്റ്ലറുടെ മഹാത്മ്യമായി ഈ ഫോണിനെ ഒരിക്കലും കണ്ടിരുന്നില്ല. ഒരു യുദ്ധ ചിഹ്നമായാണ് അദ്ദേഹം അത് സൂക്ഷിച്ചുവെച്ചത്. ഇത്ര പ്രാധാന്യമുള്ള കരകൗശല വസ്തുവാകുമെന്ന് പിതാവ് ചിന്തിച്ചിട്ടുപോലുമില്ല’’ -82കാരനായ റനള്‍ഫ് സി.എന്‍.എന്‍ ലേഖകനോട് പറഞ്ഞു. മേരിലാന്‍ഡിലെ ചെസാപീക്ക് നഗരത്തിലെ അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സ് ആണ് കഴിഞ്ഞദിവസം ഫോണ്‍ ലേലത്തിന് വെച്ചത്. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയില്‍ വിലയിട്ട് ലക്ഷം ഡോളറിനാണ് ലേലം വിളി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.