2020ൽ നിരവധി പുതിയ ഫീച്ചറുകളാണ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപിൽ വരാനിരിക്കുന്നത്. ഡാർക്ക് മോഡ്, സ്വ യം നശിക്കുന്ന മെസേജുകൾ തുടങ്ങി വാട്സ് ആപിലെ ഫീച്ചറുകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്സ് ആപിലേക്ക് പരസ്യവും 2020ൽ എത്തിയേക്കും.
സ്റ്റാറ്റസ് ബാറിൽ പരസ്യം നൽകാനാണ് വാട്സ് ആപിൻെറ പദ്ധതി. ഇതോടെ ഫേസ്ബുക്കിന് ഇൻസ്റ്റാഗ്രാമിനും ശേഷം ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപിലേക്കും പരസ്യങ്ങളെത്തും. സുഹൃത്തുക്കൾ ഷെയർ ചെയ്യുന്ന സ്റ്റാറ്റിസിനൊപ്പം വാട്സ് ആപ് ഉപയോക്താകൾക്ക് ഇനി പരസ്യവും കാണാനാവും. പരസ്യത്തിൽ സ്വയ്പ്പ് ചെയ്താൽ കമ്പനിയുടെ വെബ്സൈറ്റിലേക്ക് പോകാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം.
വാട്സ് ആപിൽ പരസ്യങ്ങളെത്തുേമ്പാൾ ഉപയോക്താക്കളുടെ ഡാറ്റ സംബന്ധിച്ചും ആശങ്കയുയർന്നിട്ടുണ്ട്. ഉപയോക്താക്കളുടെ ഡാറ്റ പരസ്യകമ്പനികൾക്കായി ചോർത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. എന്നാൽ, ഇത്തരം റിപ്പോർട്ടുകളോട് വാട്സ് ആപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.