ന്യൂഡൽഹി: മൊബൈൽ ഫോണുകളിലെ കോൾ, ഡാറ്റ നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയില ുള്ള റിലയൻസ് ജിയോ. ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവർ മൊബൈൽ നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിയോയുടെയും അറിയിപ്പ്.
മറ്റ് മൊബൈൽ സേവനദാതാക്കൾക്കൊപ്പം ടെലികോം വ്യവസായത്തെ സംരക്ഷിക്കുകയെന്ന ഉദ്യമത്തിൽ സർക്കാറിനൊപ്പം ഉപയോക്താക്കൾക്ക് വേണ്ടി ജിയോയും പങ്കാളിയാവും. ഇതിനായി ആഴ്ചകൾക്കകം താരിഫ് ഉയർത്തും. എന്നാൽ, നിരക്ക് ഉയർത്തൽ രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും ജിയോ അറിയിച്ചു.
ടെലികോം വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ഡാറ്റ, കോൾ സേവനങ്ങൾക്ക് അടിസ്ഥാനനിരക്ക് നിശ്ചയിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രായിയുമായി ടെലികോം മന്ത്രാലയം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജിയോ നിരക്ക് ഉയർത്തുമെന്ന് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.