ബംഗളൂരു: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ ആപ്പിൾ സ്റ്റോർ മാതൃകയിൽ എം.െഎ ഹോം സ്റ്റോറുകൾ തുറക്കും. ഇത്തരത്തിൽ കമ്പനിയുടെ ആദ്യ ഷോറും ബംഗളൂരുവിൽ ഫിനിക്സ് സിറ്റി മാളിൽ തുറന്നു. ഷവോമിയുടെ ഉൽപ്പന്നങ്ങളായ മൊബൈൽ ഫോണുകൾ, പവർ ബാങ്ക്, ഹെഡ്ഫോൺ, ഫിറ്റ്നസ് ബാൻഡ്, എയർ പ്യൂരിഫയർ എന്നിവ ഹോം സ്റ്റോറുകൾ വഴി ലഭ്യമാക്കും.
അടുത്ത ഘട്ടത്തിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലായിരിക്കും കമ്പനി ഷോറുമുകൾ ആരംഭിക്കുക. നിലവിൽ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളുമായി സഹകരിച്ചാണ് ഷവോമി ഫോണുകൾ വിൽപ്പന നടത്തുന്നത്. ഒാഫ് ലൈൻ വിൽപ്പന കൂടി ആരംഭിക്കുന്നതോടെ വിപണിയിൽ കൂടുതൽ പങ്കാളിത്തം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.
ആന്ധ്രപ്രദേശിൽ പുതിയ നിർമാണശാല ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതു വഴി കൂടുതൽ ഫോണുകൾ ഷവോമിക്ക് ഉൽപ്പാദിപ്പിക്കാനാവും. നിലവിലെ സാഹചര്യങ്ങളിൽ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ ഫ്ലാഷ് സെയിലുകളിലൂടെ മാത്രം വിപണിയിൽ പൂർണമായ ആധിപത്യം നേടാൻ കഴിയില്ലെന്ന് തിരിച്ചറിവ് ഷവോമിക്കുണ്ട്. ഇതാണ് പുതിയ തീരുമാനം എടുക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.