ജിയോ എഫക്​ട്​: എയർടെല്ലിന്​ നഷ്​ടം​ 5.7 കോടി ഉപയോക്​താക്കൾ

മുംബൈ: രാജ്യത്ത്​ റിലയൻസ്​ ജിയോ തരംഗമായതോടെ കഴിഞ്ഞ വർഷം ഡിസംബറിൽ മാത്രം ഭാരതി എയർടെല്ലിന്​ നഷ്​ടമായത്​ 5.7കോടി ഉപയോക്​താക്കൾ. കമ്പനി തന്നെയാണ്​​ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്​. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈൽ ഉപയോക്താക്കളായിരുന്നു നവംബർ അവസാനം എയർടെല്ലിനുണ്ടായിരുന്നത്.

എന്നാൽ ഡിസംബര്‍ അവസാനത്തെ കണക്കുകൾ പ്രകാരം 28.42 കോടി ഉപയോക്താക്കളായി അത്​ കുറഞ്ഞു. ഏകദേശം 5.7 കോടി ഉപയോക്താക്കൾ ഡിസംബറിൽ മാത്രം എയർടെല്ലിൽ നിന്നും വിടപറഞ്ഞതായി ഇതിലൂടെ വ്യക്തമാക്കുന്നു.

ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം മുകേഷ്​ അംബാനിയുടെ ജിയോക്ക്​ രാജ്യത്ത്​ 28 കോടി ഉപയോക്താക്കളാണുള്ളത്​. ഇതോടെ എയർടെല്ലി​​െൻറയും ജിയോയുടെയും ഉപഭോക്​താക്കളുടെ വ്യത്യാസം 42 ലക്ഷമായി ചുരുങ്ങി.

എന്നാൽ 4ജി വരിക്കാരുടെ കാര്യത്തിൽ എയർടെൽ പുരോഗതിയിലാണ്​. കഴിഞ്ഞ പാദത്തിന്‍റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്. എയർടെല്ലിന്​ 4ജി, 3ജി, 2ജി വരിക്കാരുണ്ട്​. എന്നാൽ ജിയോയുടേത് 4ജി വരിക്കാർ മാത്രമാണ്.

Tags:    
News Summary - Airtel loses 5.7 crore mobile customers-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.