ന്യൂഡൽഹി: റിലയൻസ് ജിയോയെ വെല്ലാൻ പുതിയ രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ച് എയർടെൽ. 349, 549 രൂപയുടെ പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.
349 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 549 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. രണ്ട് പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ കണക്കുകളനുസരിച്ച് ഇൻറർനെറ്റ് വേഗതയിൽ ജിയോ എയർടെല്ലിനെ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്ലാനുകളുമായി എയർടെൽ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.