ന്യൂഡൽഹി: ടെലികോം വിപണിയിൽ ജിയോയുമായുള്ള മൽസരം ശക്തമാകുന്നതിനിടെ വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി സേവ നദാതാക്കളായ എയർടെൽ. 249 രൂപക്ക് റീചാർജ് ചെയ്താൽ 4 ലക്ഷം വരെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പ്ലാനാണ് എയർടെൽ അവതരിപ്പിച്ചത്. ഇതിനൊപ്പം 129 രൂപയുടെ പ്ലാനും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്.
129 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്.എം.സുകളുമാണ് എയർടെൽ നൽകുക. ഇതിനൊപ്പം എയർടെൽ ടി.വി, വിങ്ക് സബ്സ്ക്രിപ്ഷനും സൗജന്യമായി കമ്പനി നൽകും. 249 രൂപയുടെ പ്ലാനിൽ 129 രൂപയുടെ പ്ലാനിലുള്ള അതേ ഡാറ്റ വോയ്സ് സേവനങ്ങളാവും ലഭ്യമാവുക. എന്നാൽ, ഇതിനൊപ്പം 4 ലക്ഷം രൂപയുടെ എച്ച്.ഡി.എഫ്.സി അല്ലെങ്കിൽ ഭാരത് ആക്സ ഇൻഷുറൻസ് കവേറജും ലഭ്യമാകും.
പുതിയ 4 ജി ഫോൺ വാങ്ങുേമ്പാൾ 2,000 രൂപയുടെ കാഷ്ബാക്കും എയർടെൽ നൽകും. നോർട്ടൺ മൊബൈൽ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ തുടങ്ങിയവയും പുതിയ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും. എയർടെല്ലിെൻറ പ്ലാൻ റീചാർജ് ചെയ്യുന്നത് നിർത്തുന്നത് വരെ ഇൻഷൂറൻസ് പരിരക്ഷ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.