മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ ഒാഫർ യുദ്ധം കടുക്കുന്നതിനിടെ പുതിയ ഒാഫറുമായി ഭാരതി എയർടെൽ. ജിയോയുടെ വരവോടെ വിപണിയിൽ അടിതെറ്റിയ ടെലികോം രംഗത്തെ വമ്പൻമാരെല്ലാം സടകുടഞ്ഞെണിറ്റു കഴിഞ്ഞു. നഷ്ടപ്രതാപം വീണ്ടെടുക്കാനായി കിടിലൻ ഒാഫറുകളാണ് മറ്റ് കമ്പനികൾ നൽകുന്നത്. ഇൗ നിരയിലേക്ക് തന്നെയാണ് എയർടെല്ലും ചുവടുവെക്കാൻ ശ്രമിക്കുന്നത്. പുതിയ ഒാഫറിലുടെ ജിയോയുടെ മേധാവിത്വത്തെ മറികടക്കാമെന്നാണ് എയർടെൽ കണക്കുകൂട്ടുന്നത്.
നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകളുനസരിച്ച് 149 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റ നൽകുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളുകളും എസ്.എം.സുകളും ഇതിനോടൊപ്പം എയർടെൽ നൽകുന്നുണ്ട്.
149 രൂപക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ജിയോ നിലവിൽ നൽകുന്നത്. എന്നാൽ 4ജി ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ജിയോയുടെ സേവനം ആസ്വദിക്കാൻ കഴിയുക. 2ജി, 3ജി ഉപയോക്താകൾക്കെല്ലാം എയർടെല്ലിെൻറ സേവനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.