മുംബൈ: റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ പ്രതിദിനം 3.5 ജി.ബി ഡാറ്റയുമായി എയർടെൽ. 799 രൂപക്കാണ് പുതിയ പ്ലാൻ എയർടെൽ നൽകുക. പ്രതിദിനം 3.5 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും എസ്.എം.എസുകളുമാണ് ഒാഫറിൽ ലഭ്യമാകുക. എയർടെല്ലിൽ പേയ്മെൻറ് ബാങ്ക് വഴി പുതിയ ഒാഫർ റീചാർജ് ചെയ്യുന്നവർക്ക് 75 രൂപയുടെ കിഴിവും എയർടെൽ നൽകും.
അതേ സമയം, എയർടെല്ലിെൻറ പുതിയ ഒാഫറിൽ പ്രതിദിന കോളുകൾ 250 മിനിട്ടായി നിജപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ 1000 മിനിട്ട് കോളുകൾ മാത്രമേ വിളിക്കാൻ പറ്റുകയുള്ളു. കഴിഞ്ഞയാഴ്ച 93 രൂപക്ക് പ്രതിദിനം ഒരു ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാൻ എയർടെൽ അവതരിപ്പിച്ചിരിന്നു. പത്ത് ദിവസമായിരുന്നു പ്ലാനിെൻറ കാലാവധി.
പ്ലാനുകൾക്കൊപ്പം എയർടെൽ ടി.വി ആപിൽ സൗജന്യ സബ്സ്ക്രിഷനും ലഭ്യമാകും. ജൂൺ വരെയായിരിക്കും ഇൗ ഒാഫർ ലഭിക്കുക. 300ലധികം ലൈവ് ചാനലുകളും 6000ത്തോളം സിനമകളും എയർടെൽ ടി.വി ആപിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.