ന്യൂഡൽഹി: കിടിലൻ ഒാഫറുകളുമായി വിപണിയിൽ തരംഗമായ റിലയൻസ് ജിയോയെ എതിരിടാൻ പുതിയ തന്ത്രവുമായി എയർടെൽ. ജിയോയുടെ വോൾട്ട് ടെക്നോളജിയിലേക്ക് എയർടെല്ലും കൂടുമാറ്റം നടത്തുന്നുവെന്നാണ് വാർത്തകകൾ. ഇൗ സാമ്പത്തിക വർഷത്തിൽ തന്നെ രാജ്യം മുഴുവൻ ഇൗ മാറ്റം നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വോയ്സ് ഒാവർ എൽ.ടി.ഇ(വോൾട്ട്) ടെക്നോളജി ഉപയോഗിച്ച് കോളുകൾ ചെയ്യുേമ്പാൾ കൂടുതൽ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭ്യമാകുക. ഇതിനൊപ്പം വോൾട്ട് ഉപയോഗിക്കുേമ്പാൾ ഒരു നെറ്റ്വർക്കിെൻറ സഹായത്തോടെ തന്നെ വോയ്സ്, ഡാറ്റ സേവനങ്ങൾക്ക് കമ്പനികൾക്ക് നൽകാൻ സാധിക്കും റിലയൻസ് ജിയോക്ക് ശേഷം വോൾട്ട് സാേങ്കതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രധാന കമ്പനികളിലൊന്നായിരിക്കും എയർടെൽ.
മുംബൈയിലായിരിക്കും വോൾട്ട് സംവിധാനം എയർടെൽ ആദ്യമായി അവതരിപ്പിക്കുക. അതിന് ശേഷം കൊൽക്കത്തയിലേക്ക് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. വോൾട്ട് ടെക്നോളജിക്കൊപ്പം ആകർഷകമായ ഡാറ്റ പ്ലാനുകൾ കൂടി അവതരിപ്പിച്ച് വിപണിയിൽ ആധിപത്യം നേടാനായിരിക്കും എയർടെല്ലിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.