മുംബൈ: ഇൻറർനെറ്റ് വേഗതയെ സംബന്ധിച്ച് എയർടെല്ലും ജിയോയും പുതിയ പോർമുഖം തുറക്കുന്നു. രാജ്യത്തെ വേഗമേറിയ നെറ്റ്വർക്കാണെന്ന എയർടെല്ലിെൻറ അവകാശവാദത്തിനെതിരെയാണ് റിലയൻസ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. എയർടെല്ലിെൻറ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് ജിയോ വക്കീൽ നോട്ടീസ് അയച്ചു.
ഇൻറർനെറ്റ് വേഗത കണക്കാക്കുന്ന എജൻസിയായ ഉക്ലയുടെ പഠനങ്ങളിൽ എയർടെല്ലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്ക് എന്ന കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ ജിയോ ഇത് നിരാകരിക്കുന്നു. ഉക്ല തങ്ങളെയാണ് വേഗതയേറിയ നെറ്റ്വർക്കായി പ്രഖ്യാപിച്ചെന്നാണ് ജിയോയുടെ അവകാശവാദം. ഇതാണ് പുതിയ നിയമയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്.
റിലയൻസ് ജിയോ നൽകുന്ന സൗജന്യങ്ങൾക്കെതിരെ നേരത്തെ മറ്റ് മൊബൈൽ സേവനദാതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ട്രായിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ ട്രായ് ജിയോക്ക് അനുകൂലമായി നിലാപാടെടുക്കുകയായിരുന്നു. ജിയോക്ക് ഇൻറർകോം കണക്ഷൻ നൽകാത്ത സംഭവത്തിൽ മറ്റ് മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് പിഴ ചുമത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.