കാലിഫോർണിയ: സെർച്ചിങ്ങിെൻറ തലവര മാറ്റാൻ ഒരുങ്ങുകയാണ് പുതിയ സാേങ്കതിക വിദ്യയിലൂടെ ഗുഗിൾ. ലെൻസ് എന്നാണ് ഇതിെൻറ പേര്. ആൽഫബെറ്റുകൾ അടിസ്ഥാനമാക്കിയ സെർച്ചിങ്ങിന് പകരം ആഗ്മെൻറഡ് റിയലാറ്റിയുടെ സഹായത്തോടെയുള്ള സെർച്ചിങാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.
ഉദാഹരണമായി നമ്മുടെ സ്മാർട്ട്ഫോൺ കാമറ ഒരു പൂവിന് നേരെ പിടച്ചാൽ ലെൻസ് സാേങ്കതിക വിദ്യയുടെ സഹായത്തോടെ അത് പൂവാണെന്ന് ഗൂഗിൾ നമുക്ക് പറഞ്ഞു തരും. വാക്കുകൾ വേണ്ടാത്ത കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള സെർച്ചിങ്, അതാണ് ഗൂഗിൾ ലെൻസിലൂടെ ഉദ്ദേശിക്കുന്നത്. വെബിലുള്ള ചിത്രത്തെ പറ്റിയും മൊബൈലിൽ പ്ലേ ചെയ്യുന്ന വിഡിയോയെ കുറിച്ചും ഒരു സിനിമ തിയേറ്ററിന് പേരിന് നേരെ ചൂണ്ടിയാൽ അതിനെ കുറിച്ചുള്ള വിവരങ്ങളും ലെൻസ് നൽകും.
മറ്റൊരു പ്രത്യേകത വൈ-ഫൈ റൂട്ടറിന് നേരെ ഫോൺ തിരിച്ച് പിടിച്ചാൽ ഒാേട്ടാമാറ്റിക്കായി ലെൻസ് ആ നെറ്റ്വർക്കിലേക്ക് കടക്കും. ഒരു സിനിമ പോസ്റ്ററിന് നേരെയാണ് പിടിക്കുന്നതെങ്കിൽ നമ്മുടെ ഫോണിലെ കലണ്ടറിൽ ആ സിനിമ സേവ് ആവുകയും റീലിസാവുന്ന സമയത്ത് അതിനെ കുറിച്ച് ലെൻസ് നമുക്ക് വിവരങ്ങൾ നൽകുകയും ചെയ്യും. ഇത്തരത്തിൽ സെർച്ചിങ് എന്നതിനെ പൂർണമായും പുനർ നിർമിക്കുകയാണ് ലെൻസിലൂടെ ഗൂഗിൾ.
ആപ്പിളിെൻറ വോയ്സ് അസിസ്റ്റ് സിസ്റ്റമായ സിരിക്ക് വെല്ലുവിളി ഉയർത്തുകയാണ് ലെൻസിലൂടെ ഗൂഗിൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എന്നാൽ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ലെൻസിെൻറ എതെല്ലാം സാേങ്കതിക വിദ്യകൾ കൃത്യമായി പ്രവർത്തിക്കുമെന്നത് സംശയമാണ്. എന്തായാലും ലെൻസിൽ വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഗൂഗിൾ കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ.
Expeditions AR brings the world into the classroom so students can engage with digital objects in a shared, immersive environment. #io17 pic.twitter.com/Yxq5QUaDKS
— Google (@Google) May 17, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.