ന്യൂഡൽഹി: ഫ്ലിപ്കാർട്ടിെൻറ ബിഗ് ബില്യൺ ഡേയ്സ് സെയിൽസിനും ആമസോണിെൻറ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റീവ് സെയിലിനും ഒരാഴ്ച മാത്രമാണ് ബാക്കി നിൽക്കുന്നത്. സെയിലിന് മുന്നോടിയായി മൊബൈൽ ഫോണുകൾക്ക് നൽകുന്ന ചില കിടിലൻ ഒാഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇരു ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളും.
ഫ്ലിപ്കാർട്ട്
സാംസങ് ഒാൺ 6 മൊബൈൽ 11,990 (പഴയ വില:15,490) രൂപക്കാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ വിൽക്കുന്നത്. ഇതിന് പുറമേ 17,990 രൂപ വിലയുള്ള സാംസങ് ഒാൺ നെക്സ്റ്റ് 9,990 രൂപക്കും വിൽക്കും. സാംസങ്ങിെൻറ ഒാൺ 8 മൊബൈലും ഒാഫർ വിലയിൽ ലഭ്യമാകും.
ക്രേസി ഡീൽസ് എന്ന പേരിൽ 49,990 രൂപ വിലയുള്ള ഗാലക്സി എസ് 8 29,990 രൂപക്ക് ഫ്ലിപ്കാർട്ട് വിൽക്കും. ഇതിന് പുറമേ എസ് 8ന് 3,333 രൂപയുടെ ഇ.എം.െഎ സൗകര്യവും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ലെനോവോ കെ 8 പ്ലസ് 6,999(10,999) മോേട്ടാ സെഡ് ഫോഴ്സ്17,499(34,999), ഒപ്പോ A 71 6,990(10,990), മോേട്ടാ സെഡ് പ്ലേ 9,999(27,999), മോേട്ടാ എക്സ് 4 10,999(20,999) ഹോണോർ 10 24,999(35,999) എന്നിങ്ങനെയാണ് മറ്റ് ഫോണുകൾക്ക് നൽകുന്ന ഒാഫർ. ഇതിന് പുറമേ െഎഫോണിനും പ്രത്യേക കിഴിവുണ്ട്.
ആമസോൺ
വൺ പ്ലസ് 6നാണ് പ്രധാനമായും ആമസോൺ ഒാഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 34,999 രൂപ വിലയുള്ള വൺ പ്ലസ് 6 29,999 രൂപക്കായിരിക്കും ആമസോണിലുടെ വിൽക്കുക. ഇതിന് പുറമേ സാംസങ് ഗാലക്സി നോട്ട് 8 ഒാഫർ വിലയിൽ ലഭ്യമാക്കും. സൗജ്യമായി സ്ക്രീൻ മാറ്റി നൽകുന്ന ഒാഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹുവായ് നോവ 3 െഎ, മോേട്ടാ ഇ 5 പ്ലസ്, ഷവോമി എം.െഎ എട എന്നീ മോഡലുകളും ഒാഫർ വിലയിൽ ലഭ്യമാവും. മൊബൈൽ ഫോൺ ആക്സസറികൾക്കും പ്രത്യേക കിഴിവുണ്ട്. മൈക്രോ യു.എസ്.ബി ഡാറ്റ കേബിൾ 89 രൂപക്കും ഹെഡ്ഫോൺ 299 രൂപക്കും ആമസോണിലുടെ വിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.