കാലിഫോണിയ: റോബോട്ട് നായക്കൊപ്പം നടക്കാനിറങ്ങിയ അതിസമ്പന്നരിൽ ഒരാളായ ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിെൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ‘പുതിയ നായക്കൊപ്പം നടക്കാനിറങ്ങി’ എന്ന കുറിപ്പോടെ ജെഫ് ബെസോസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. സയൻസ് ഫിക്ഷൻ സിനിമയിലേതു പോലുള്ള ഫോേട്ടാ പങ്കുവെച്ച് മണിക്കൂറുകൾക്കകം 1,30,000 ലൈക്കും 3400 ലേറെ റീട്വീറ്റുകളുമാണ് ബെസോസിന് ലഭിച്ചത്.
ആമസോൺ കാലിഫോണിയയിൽ സംഘടിപ്പിക്കുന്ന മാർസ് (മെഷീൻ ലേണിങ്, ഒേട്ടാമേഷൻ, റോബോർട്ടിക്സ് ആൻറ് സ്പേസ് എക്സേപ്ലാറേഷൻ) വാർഷിക കോൺഫറൻസിൽ പെങ്കടുക്കവെയാണ് ബെസോസ് റോബോട്ട് നായയുമായി പുറത്തിറങ്ങിയത്. മാർസിൽ അവതരിപ്പിച്ച നായയുടെ രൂപത്തിലുള്ള ബോസ്റ്റൺ ഡൈനാമിക് സ്പോട്ട്മിനി റോബോട്ട് നാലു കാലിൽ നടക്കുകയും നിർദേശങ്ങൾക്കനുസരിച്ച് പെരുമാറുകയും ചെയ്യും.
സ്പോർട്ട് മിനി ഡോർ തുറക്കുന്ന ദൃശ്യങ്ങളും ജെഫ് ബെസോസ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇൗ റോബോട്ടിന് സാധനങ്ങൾ പിടിക്കാനും പടികൾ കയറാനും വാതിൽ തുറക്കാനുമെല്ലാം കഴിയും. സ്പോർട്ട് മിനി ഡോഗിന് നിർദേശങ്ങൾക്കനുസരിച്ച് ഒാഫീസും വീടും കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
Taking my new dog for a walk at the #MARS2018 conference. #BostonDynamics pic.twitter.com/vE6CXrvV3o
— Jeff Bezos (@JeffBezos) March 19, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.