ഒാൺ​ൈലൻ ഷോപ്പിങ്​ സൈറ്റുകളിൽ ആദായ വിൽപന

സ്വാതന്ത്ര ദിനത്തോട്​ അനുബന്ധിച്ച്​ ഇന്ത്യയിലെ മുൻനിര ​ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളായ ആമസോണിലും ഫ്ലിപ്​കാർട്ടിലും ആദായ വിൽപന. ചില ഉൽപന്നങ്ങൾക്ക്​ 70 ശതമാനം വരെ കിഴിവ്​ സൈറ്റുകൾ നൽകുന്നുണ്ട്​. കൂടാതെ കാഷ്​ ബാക്ക്​ ഒാഫറുകളും ഡെബിറ്റ്​്​, ക്രെഡിറ്റ്​ കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക്​ പ്രത്യേക കിഴിവുകളും കമ്പനികൾ നൽകുന്നു​.

മൊബൈൽ ഫോണുകൾ, ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങൾ, ഹോം അപ്ല​യിൻസ്​ എന്നി​വയെല്ലാമാണ്​ ഫ്ലിപ്​കാർട്ടിൽ ഒാഫർ വിലയിൽ ലഭ്യമാകുന്നത്​. ആപ്പിൾ ​െഎഫോൺ 6​ 15,600 രൂപ കുറവിലാണ്​ ഫ്ലിപ്​കാർട്ട്​ വിൽക്കുന്നത്​. ​ഇതിനൊപ്പം ​െഎഫോൺ 7, 7 പ്ലസ്​ എന്നിവക്ക്​ യഥാക്രമം 10,301,13,201 രൂപയുടെ കുറവുണ്ട്​. മോട്ടറോള, സാംസങ്​, ലെനോവോ, പാനസോണിക്​, സാൻസൂയി തുടങ്ങിയ എതാണ്ട്​ എല്ലാ കമ്പനികളുടെ ഫോണുകളും ഒാഫർ വിലയിൽ ലഭ്യമാണ്​. ഇതിന്​ പുറമേ മറ്റ്​ ഉൽപന്നങ്ങൾക്ക്​ 20 മുതൽ 70 ശതമാനം കിഴിവും ഫ്ലിപ്​കാർട്ട്​ നൽകുന്നുണ്ട്​.

മൊബൈൽ ഫോണുകൾ 35 ശതമാനം വരെ വിലക്കുറവിലാണ്​ ആമസോൺ ലഭ്യമാക്കുന്നത്​. ലാപ്​ടോപ്പ്​-, ടി.വി, കാമറ എന്നിവക്ക്​ യഥാക്രമം 20,40,45 ശതമാനം കിഴിവാണ്​ ആമസോണിൽ ലഭ്യമാകുന്നത്​.

Tags:    
News Summary - Amazon, Flipkart offer sales-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.