ഫ്ലിപ്​കാർ​േട്ടാ ആമസോണോ? ഒാഫറുകളിൽ മുമ്പൻ ആര്​

ഒക്​ടോബർ പത്ത്​ മുതൽ ഫ്ലിപ്​കാർട്ടിലും ആമസോണിലും ഒാഫർ സെയിൽ ആരംഭിക്കുകയാണ്​. ഇരു ഒാൺലൈൻ സൈറ്റുകളിലേയും എതാണ്ട്​ എല്ലാ ഉൽപന്നങ്ങളും ഒാഫർ സെയിലിൽ ലഭ്യമാക്കുന്നുണ്ട്​. എങ്കിലും പ്രധാനമായും നടക്കുന്ന കച്ചവടം മൊബൈൽ ഫോണുകളുടേതാണ്​. ഇരു കമ്പനികളും ഒരുപറ്റം ഒാഫറുകളാണ്​ മൊബൈലുകൾക്കായി നൽകുന്നത്​. ബിഗ്​ ബില്യൺ സെയിലിലും ഗ്രേറ്റ്​ ഇന്ത്യൻ സെയിലിലും ഫ്ലിപ്​കാർട്ടും ആമസോണും മൊബൈലുകൾക്ക്​ നൽകുന്ന പ്രധാന ഒാഫറുകൾ ഇവയാണ്​.

ആമസോൺ
​െഎഫോൺ എക്​സ്​

ആപ്പിളി​​െൻറ പ്രീമിയം മോഡലായ ​െഎഫോൺ എക്​സിന്​ വൻ കിഴിവാണ്​ ആമസോൺ നൽകുന്നത്​. 95,390 രൂപ വിലയുള്ള എക്​സി​​െൻറ 64 ജി.ബി പതിപ്പിന്​ ഒാഫർ സെയിലിൽ 69,999 രൂപയാണ്​ വില. ഒരു ലക്ഷത്തിന്​ മുകളിൽ വിലയുള്ള 256 ജി.ബി പതിപ്പ്​ 79,999 രൂപക്ക്​ ലഭിക്കും. ​െഎഫോൺ 6 18,999 രൂപക്കാണ്​ ലിസ്​റ്റ്​ ചെയ്​തിരിക്കുന്നത്​​.

സാംസങ്​ ഗാലക്​സി എസ്​ 9
62,500 രൂപ വിലയുള്ള ഗാലക്​സി എസ്​9 44,990 രൂപക്കാണ്​ ആമസോണിൽ വിൽക്കുന്നത്​. ഇതിന്​ പുറമേ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ വാങ്ങു​േമ്പാൾ പ്രത്യേക ഡിസ്​കൗണ്ടും ഉണ്ട്​.

വൺ പ്ലസ്​ 6
34,999 രുപയുടെ വൺ പ്ലസ്​ 6​​െൻറ 64 ജി.ബി വേരിയൻറിന്​ 29,999 രൂപയാണ്​ വില. 128 ജി.ബി വേരിയൻറ്​ 34,999 രൂപക്ക്​ ലഭിക്കും. 15,999 രൂപ വരെ എക്​സ്​ചേഞ്ച്​ ഒാഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, കാഷ്​ ഒാൺ ഡെലിവറിയിൽ വൺ പ്ലസി​​െൻറ ഒാഫർ ലഭ്യമാവില്ല.
ഇതിന്​ പുറമേ ഹ്യുവായ്​ പി. 20 ലൈറ്റ്​ 15,999 രൂപക്കും പ്രോ 54,999 രുപക്കും നൽകും. വിവോ വി 9, മോ​േട്ടാ ജി 5 എസ്​ പ്ലസ്​, ഹോണർ പ്ലേ എന്നിവയാണ്​ ഒാഫർ വിലയിൽ ലഭ്യമാവുന്ന മറ്റ്​ ഫോണുകൾ.

ഫ്ലിപ്​കാർട്ട്​
ഷവോമിയുടെ എം.​െഎ മിക്​സ്​ 2 വൻ വിലക്കുറവിലാണ് ഫ്ലിപ്​കാർട്ടിൽ വിൽക്കുന്നത്​. 15,000 രൂപ കിഴിവിൽ ലഭിക്കുന്ന ഫോണി​​െൻറ ബിഗ്​ ബില്യൺ സെയിലിലെ വില 22,999 രൂപയാണ്​. നോക്കിയ 6.1 പ്ലസ്​ 14,999 (പഴയ വില 17,600) നോക്കിയ 5.1 പ്ലസ്​ 10,499(13,199), അസ്യൂസ്​ സെൻഫോൺ 5 സെഡ്​ 24,999(29,999), ഗാലക്​സി എസ്​8ന്​ 29,990(45,990) ഇതു കൂടാതെ റെഡ്​ മീ 6, 5 പ്രോ തുടങ്ങിയ മോഡലുകൾക്ക്​ യഥാക്രമം 1000 രൂപയും 2000 രൂപയും കിഴിവ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Amazon Great Indian Festival vs Flipkart Big Billion Days-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.