ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ ഗതാഗതം താറുമാറാവുകയും ഓൺലൈൻ വഴിയുള ്ള സാധനവിൽപന നിലക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേയുമായി ‘ആമസോൺ’ കൈകോർക്കുന്നു. ഇതുസംബന്ധിച്ച് റെയിൽവേയുമായി ധാരണയായതായി ആഗോള ഓൺലൈൻ വിൽപനരംഗത്തെ ഭീമന്മാരായ ‘ആമസോണി’െൻറ ഇന്ത്യയിലെ ട്രാൻസ്പോർട്ടേഷൻ സർവിസ് ഡയറക്ടർ അഭിനവ് സിങ് അറിയിച്ചു.
നിലവിൽ 13 റൂട്ടുകളിലായി റെയിൽവേ നടത്തുന്ന ‘കോവിഡ്-19 പാർസൽ സ്പെഷൽ ട്രെയിൻസ്’ സർവിസുകളിൽ ഭക്ഷ്യ-അവശ്യവസ്തുക്കൾ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ എത്തിക്കുന്നുണ്ട്.
ഇത് 55 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ‘ആമസോണി’െൻറ വിൽപന സാധനങ്ങൾകൂടി ലക്ഷ്യങ്ങളിൽ എത്തിക്കാനാണ് പദ്ധതി. തൽക്കാലം മേയ് മൂന്ന് വരെ പദ്ധതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.