പുത്തൻ ഫീച്ചറുകളുമായി ആൻഡ്രോയ്ഡിെൻറ ഒമ്പതാമത് ഒാപറേറ്റിങ് സിസ്റ്റം ’പൈ’ എത്തി. ’ആൻഡ്രോയ്ഡ് പി’ എന്ന് വിളിച്ച ഒമ്പതാം അവതാരത്തിെൻറ മുഴുവൻ പേര് ‘പൈ’ എന്നാക്കി ഗൂഗിൾ നിശ്ചയിച്ചത് ഇന്നലെയായിരുന്നു. ഇരട്ട കാമറയുള്ളതും പുതിയ സ്ക്രീൻ സമവാക്യങ്ങൾ ഉള്ളതുമായ ഫോണുകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വേർഷനാണ് പി. ഗൂഗിളിെൻറ തന്നെ പിക്സൽ ഫോണുകളിൽ ആൻഡ്രോയ്ഡ് പി ലഭ്യമായി തുടങ്ങി.
ബാറ്ററി ഉപഭോഗം കുറക്കാനുള്ള അഡാപ്റ്റീവ് ബാറ്ററി സംവിധാനം, അമിത ഫോൺ ഉപയോഗം കുറക്കാനുള്ള ഡാഷ് ബോർഡ്, പുതുക്കിയ മാപ്പ്, നോട്ടിഫിക്കേഷൻ ടോഗിളിലുള്ള മാറ്റം തുടങ്ങി ആൻഡ്രോയ്ഡ് പൈ’ കൂടുതൽ നവീനവും ഉപകാരപ്രദവുമാണ്.
സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്ന കാര്യം പ്രധാനമായും ഗൂഗിൾ പരിഗണിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ ഉപയോഗ സമയം അളക്കാൻ പ്രത്യേക സംവിധാനവും അമിതമായി ഉപയോഗിച്ചാൽ നിർദേശം നൽകാനുള്ള സംവിധാനവും ആൻഡ്രോയ്ഡ് പിക്ക് മാത്രമുള്ള സവിശേഷതയാണ്. 'ഡു നോട്ട് ഡിസ്റ്റർബ്' എന്ന സംവിധാനത്തിലൂടെ ഫോണിൽ നോട്ടിഫിക്കേഷൻ നിയന്ത്രിക്കാനും അതുവഴി വെർച്വൽ ലോകത്തുള്ള മനുഷ്യെൻറ സമയക്രമം കുറക്കാനും ഗൂഗിൾ പൈയിലൂടെ ശ്രമിക്കുന്നുണ്ട്.
ഗൂഗിൾ അസിസ്റ്റൻറ്, മാപ്പ് എന്നിവയിൽ വൻ മാറ്റങ്ങളാണ് ദൃശ്യമാവുക. ഗൂഗിൾ മാപ്പിൽ ഇനി ഒരു കെട്ടിടത്തിനകത്തെ മാപ്പുകളും കാണാം. മൾട്ടി ടാസ്കുകൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷനിൽ വെച്ച് തന്നെ മെസ്സേജുകൾക്ക് മറുപടി നൽകാനുള്ള സംവിധാനവും ചിത്രങ്ങൾ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മാർച്ച് മാസം I/O ഡെവലപ്പർ കോൺഫറൻസിലായിരുന്നു ഒാറിയോയുടെ പുതിയ വേർഷനായ ‘പി’ അവർ പ്രഖ്യാപിച്ചത്. ശേഷം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഉപയോക്താക്കൾ. നിലവിൽ ഒാറിയോ ഒ.എസ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പലർക്കും ‘പൈ’ ലഭ്യമാകും. എന്നാൽ ആദ്യം ഗൂഗിളിെൻറ പിക്സൽ ഫോണുകളിലായിരിക്കും പൈ അപ്ഡേഷൻ ലഭിക്കുക. പിക്സലിെൻറ നാല് മോഡലുകൾക്കും തിങ്കളാഴ്ച മുതൽ അപ്ഡേറ്റുകൾ നൽകി തുടങ്ങി.
സാംസങ് ഗാലക്സി എസ് 9, വൺ പ്ലസ് 6, ഒപ്പോ R15, നോകിയ 7 പ്ലസ്, സോണി എക്സ്പീരിയ XZ2, വിവോ X2, ഷവോമി മി മിക്സ് 2 എന്നീ ഫോണുകളിലും ‘പൈ’ പിക്സലിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. അവസാനം ഇറങ്ങിയ സാംസങ്, വൺ പ്ലസ്, ഒപ്പോ, ഷവോമി, ബ്രാൻറുകളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലും വൈകാതെ പി വേർഷൻ ലഭ്യമാക്കും. നോകിയ 7 പ്ലസിലും ഷവോമി മി. എ1, എ2 എന്നീ ഫോണുകളിലും മറ്റ് ആൻഡ്രോയ്ഡ് വൺ ഡിവൈസുകളിലും പൈ ഇൗ വർഷാവസാനം ലഭ്യമായേക്കും. മറ്റ് കസ്റ്റം സ്കിന്നുകളുള്ള ഫോണുകളിൽ അൽപം വൈകിയെങ്കിലും പൈ വേർഷനിലേക്ക് മാറാനാകും.
ബീറ്റാ പ്രോഗ്രാമിലൂടെയായിരിക്കും പൈ വേർഷൻ ഉപയോഗിക്കാനാവുക. ഒാറിയോയെ അപേക്ഷിച്ച് ഇരട്ടി സംവിധാനങ്ങളും മാറ്റങ്ങളുമൊക്കെയായാണ് ‘പൈയുടെ വരവ്. ആൻഡ്രോയ്ഡ് പി അഥവാ പൈയുടെ പുതിയ ഫീച്ചറുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.