തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിെൻറ തത്സമയ വിവ രം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് ക്രമീകരണമൊരുക്കിയതായ ി മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. എല്ലാ കൗണ്ടിങ് സെൻററുകളിലും മീഡിയ സെൻറർ സജ ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്പ്ലേയ് ബോർഡിൽ ലോക്സഭ മണ്ഡലം തിരിച്ച് ഇലക്ഷൻ ഫലം ലഭ്യമാകും.
ഫലം കമീഷെൻറ സുവിധ സോഫ്റ്റ്വെയർ വഴി വെബ്സൈറ്റിൽ ലഭ്യമാണ്. (https://results.eci.gov.in/). തെരഞ്ഞെടുപ്പ് കമീഷെൻറ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഈ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. (Play store URL : https://play.google.com/store/apps/details?id=com.eci.citizen). നാഷനൽ ഇൻഫോർമാറ്റിക് സെൻററിെൻറ എൻ.ഐ.സി ട്രെൻഡ് (TREND) സോഫ്റ്റ്വെയർ വഴി ഫലങ്ങൾ വെബ്സൈറ്റിൽനിന്ന് നേരിട്ട് ലഭ്യമാവും. http://trend.kerala.gov.in & http://trend.kerala.nic.in ).
TREND മൊബൈൽ ആപ്പിലും തെരഞ്ഞെടുപ്പ് ഫലം ലഭ്യമാവും.TREND മൊബൈൽ ആപ് https://keralapolls.nic.in/trend ൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിലും (Play store URL : https://play.google.com/store/apps/details?id=trend.kerala.nic.in ) ലഭിക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിെൻറ PRD Live മൊബൈൽ ആപ്പിലും തത്സമയ വിവരം ലഭ്യമാകും. ഈ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. (Play store URL: https://play.google.com/store/apps/details?id=in.gov.kerala.prd&hl=en_IN).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.