ന്യൂയോർക്ക്: അമേരിക്കയിൽ 3000 കോടി യു.എസ് ഡോളറിെൻറ (ഏകദേശം 21000 കോടി രൂപ) കൂറ്റൻ നിക് ഷേപത്തിനൊരുങ്ങി ടെക് ഭീമൻ ആപ്പിൾ. 20,000 പേർക്ക് തൊഴിൽ സാധ്യതയുള്ള വമ്പൻ നിക്ഷേപത്ത ിനാണ് ആപ്പിൾ ഒരുങ്ങുന്നത്.
വടക്കൻ ഒാസ്റ്റിനിൽ ഒരു ബില്യൺ യു.എസ് ഡോളറിെൻറ (ഏകദേശം ഏഴായിരം കോടി) ആപ്പിൾ കാമ്പസും 10 ബില്യൺ യു.എസ് ഡോളറിെൻറ ഡാറ്റ സെൻറർ നിർമാണവും പദ്ധതിയിലുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുമെന്നും ആപ്പിൾ അറിയിച്ചു.
അമേരിക്കയിൽ നിക്ഷേപം നടത്താൻ ഭീമൻ കമ്പനികൾക്കുമേൽ ട്രംപ് സർക്കാർ നടത്തിയ സമ്മർദത്തിെൻറ ഭാഗമായാണ് ആപ്പിളിെൻറ പ്രഖ്യാപനം. ചൈനയിൽനിന്ന് നിർമിച്ച് അമേരിക്കയിൽ ഇറക്കുമതിചെയ്യുന്ന ആപ്പിളിെൻറ വിവിധ ഉൽപന്നങ്ങൾക്ക് നികുതി വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അമേരിക്കയിൽ ആപ്പിളിെൻറ രണ്ടാമത്തെ ഏറ്റവും വലിയ കാമ്പസായിരിക്കും ഇത്. ഒാസ്റ്റിനിൽ 133 ഏക്കർ ഭൂമിയിലാണ് കാമ്പസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.