സാംസങ് എന്ന മൊബൈൽ കമ്പനിയുടെ തലവര മാറ്റിയ മോഡലാണ് നോട്ട് 7. പുറത്തിറക്കിയതിന് ശേഷം നോട്ട് സെവൻ ഫോണുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ സാംസങ്ങിന് ഇൗ മോഡൽ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. ഇതിന് പുറമേ മായ്ച്ചാലും മായാത്ത നാണക്കേടാണ് നോട്ട് സെവൻ വരുത്തി വച്ചത്. ഫോൺ വിപണിയിൽ നിന്ന് പിൻവലിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഫോണിെൻറ ബാറ്ററിക്കാണ് തകരാറെന്ന് കമ്പനി കണ്ടെത്തിയെങ്കിലും അപ്പോഴേക്കും സമയമേറെ കഴിഞ്ഞിരുന്നു.
സാംസങിെൻറ വഴിയേയാണോ െഎഫോൺ എട്ടിെൻറ യാത്രയുമെന്ന സംശയിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. െഎഫോൺ എട്ട്, എട്ട് പ്ലസ് തുടങ്ങിയ മോഡലുകളുടെ ബാറ്ററി ചൂടായി ഫോൺ പിളർന്ന് വാർത്തകൾ പല രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോൺ പുറത്തിറങ്ങി ആഴ്ചകൾക്കകം തന്നെയാണ് ഇത്തരം വാർത്തകളും പുറത്തു വന്നത്.
എന്തായാലും ഫോൺ പിളരുന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നാണ് ആപ്പിൾ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷിച്ച് എത്രയും പെട്ടന്ന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സാംസങിെൻറ ഗതി തന്നെയാവും ചിലപ്പോൾ ആപ്പിളിനും വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.