വാഷിങ്ടൺ: ആപ്പിൾ, ആമസോൺ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കമ്പ്യൂട്ടർ സെർവറുകളിൽ രഹസ്യ മൈക്രോചിപ്പുകൾ ഘടിപ്പിച്ച് ചൈനീസ് സൈന്യം വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെർഗ് ബിസിനസ് വീക്കാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ആപ്പിൾ, ആമസോൺ കമ്പനികൾ ചൈനയിൽ നിന്നാണ് തങ്ങളുടെ കമ്പ്യൂട്ടർ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇത്തരത്തിൽ കയറ്റിയയക്കുന്ന സെർവറുകളുടെ മദർബോർഡിൽ ചെറുചിപ്പുകൾ ചൈന ഘടിപ്പിച്ചിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. യു.എസ് സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ വകുപ്പിെൻറ ഡാറ്റ സെൻറർ, വ്യോമസേനയുടെ പോർകപ്പലുകൾ, ചാര സംഘടനയായ സി.െഎ.എയുടെ ഡ്രോൺ ഒാപറേഷൻ തുടങ്ങിയവയിൽ ആപ്പിൾ കംമ്പ്യൂട്ടറുകളാണ് ഉപയോഗപ്പെടുത്തുന്നത്.
ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ, കംപ്യൂട്ടർ ഹാർഡ്‌വേറുകൾ ഹാക്ക് ചെയ്യാൻ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തിൽ ചിപ്പുകൾ ഘടിപ്പിക്കപ്പെട്ട മദർബോർഡിൽനിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താനും സെർവറിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഇവർക്കാകും. 2015ൽ ആപ്പിളും ആമസോണും ഇത്തരത്തിലുള്ള ചിപ്പുകൾ കണ്ടെടുത്തിരുന്നതായും ചിപ്പുകൾ ഘടിക്കപ്പെെട്ടന്നു കരുതുന്ന കമ്പ്യൂട്ടറുകൾ പിൻവലിക്കാൻ നടപടിയെടുത്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇൗ സംഭവത്തിൽ ആപ്പിൾ എഫ്.ബി.െഎയുമായോ മറ്റ് അന്വേഷണ ഏജൻസികളുമായോ ബന്ധപ്പെട്ടിരുന്നില്ല.
ആപ്പിളിനെയും ആമസോണിനെയും കൂടാതെ മറ്റ് സർക്കാർ ഏജൻസികൾ, കമ്പനികൾ, ബാങ്കുകൾ എന്നിവയുടെയും സെർവറുകളിൽ ചൈനീസ് ചിപ്പുകൾ ഘടിപ്പിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷത്തോളം രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാണിത്. എന്നാൽ ആമസോൺ ഇൗ ആരോപണം നിഷേധിച്ച് പ്രസ്താവനയിറക്കി. ആമസോൺ വെബ് സർവീസിൽ രഹസ്യചിപ്പുകളോ ഹാർവെയർ മോഡിഫിക്കേഷനോ നടത്തിയിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ആമസോൺ പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.