ആപ്പിളും സാംസങ്ങും ഒരുമിച്ചെത്തുന്നു; ഇന്ത്യക്കിന്ന് ഇരട്ടി മധുരം

ഇന്ത്യന്‍ ടെക് പ്രേമികള്‍ക്ക് സന്തോഷം പകരുന്ന രണ്ട് സംഭങ്ങളാണ് ചൊവ്വാഴ്ച നടക്കുന്നത്. ആപ്പിളിന്റെ പുതിയ ഫോണ്‍ ഐഫോണ്‍ എട്ടിന്റെ ആഗോള ലോഞ്ചാണ് ആഗോളവിപണിക്കൊപ്പം ഇന്ത്യന്‍ വിപണിയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഇതിനൊപ്പം സാംസങ്ങിന്റെ നോട്ട്8ന്റെ ഇന്ത്യന്‍ ലോഞ്ച്  ഇന്നു നടക്കും. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് നിര്‍ണായകമാണ് സെപ്തംബര്‍ 12.

കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോയില്‍ നടക്കുന്ന ചടങ്ങിലാവും ഐഫോണ്‍ പുറത്തിറക്കുക. ഹോം ബട്ടനില്ലാതെ പുറത്തിറങ്ങുന്ന ആദ്യ ഐഫോണ്‍ മോഡലാകും എട്ട്. സാംസങ് ഗാലക്‌സ് എസ്8ല്‍ അവതരിപ്പിച്ച വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനം പുതിയ ഫോണിലൂടെ ആപ്പിള്‍ കൂടുതല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിനൊപ്പം ഫേസ് ഐ.ഡി ആളുകളുടെ മുഖഭാവത്തിനനുസരിച്ച് ഇമോജികള്‍ സംവിധാനം നല്‍കുന്ന സംവിധാനം തുുടങ്ങി ഒട്ടനവധി പ്രത്യേകതകളുമായിട്ടാവും ആപ്പിള്‍ പുതിയ ഐഫോണിനെ രംഗത്തിറക്കുക. എകദേശം63000 രൂപയായിരിക്കും ഫോണിന്റെ ഇന്ത്യയിലെ വില.

സാംസങ്ങിന്റെ ചരിത്രത്തില്‍ തന്നെ നാണകേടായ ഗാലക്‌സി നോട്ട് 7ന്‍ ഉണ്ടാക്കിയ ക്ഷീണം തീര്‍ക്കാനാണ് നോട്ട് 8മായി കമ്പനി രംഗത്തെത്തുന്നത്. പൊടിയെയും വെളളത്തെയും വരെ ഫലപ്രദമായി ചെറുക്കുന്ന 6.22 ഇഞ്ച് ഡിസ്‌പ്ലേ സ്‌നാപ്ഡ്രാഗണ്‍ അല്ലെങ്കില്‍ എക്‌സ്‌നോസ് പ്രൊസസര്‍ 6 ജി.ബി റാം 64 128 256 ജി.ബി സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാനപ്രത്യേകതകള്‍. 12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍കാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍കാമറയും ഫോണിനുണ്ടാകും. ഇന്ത്യയിലെ വിലയെ സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകളില്ല

Tags:    
News Summary - Apple and Samsung Phone Launching-Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.