മൊബൈൽ ടെക്നോളജിയിൽ അതിവേഗം വളരുന്നൊരു സെഗ്മെൻറാണ് ഗെയിമിങ്ങിേൻറത്. ഫോൺ ഗെയിമിങ്ങിന് കൂടി അനുയേ ാജ്യമാവണമെന്നത് ന്യൂജനറേഷനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇത് മനസിലാക്കി ഗെയിമിങ്ങിന് പ്രാധാന്യം നൽകുന്ന ഫോണുകളും നിലവിൽ വിപണിയിലെത്തിയിട്ടുണ്ട്. ഗെയിമിങ്ങിലെ ഈ ആധിപത്യം മുതലാക്കാൻ ലക്ഷ്യമിട്ടാണ് ആർക്കേഡിനെ ആപ്പിൾ രംഗത്തിറക്കുന്നത്.
നൂറുക്കണക്കിന് ഗെയിമുകൾ ലഭ്യമാക്കുന്ന ആപ്പിളിൻെറ പുതിയ പ്ലാറ്റ്ഫോമാണ് ആർക്കേഡ്. നിലവിൽ ഐ.ഒ.എസ് സ്റ്റോറിൽ നിരവധി ഗെയിമുകളുണ്ട്. പണം കൊടുത്ത് വാങ്ങാവുന്നതും സൗജന്യവുമായ ഗെയിമുകളാണ് ഐ.ഒ.എസ് സ്റ്റോറിലുള്ളത്. സൗജന്യമായ ഗെയിമുകളിൽ പരസ്യങ്ങൾ ഉണ്ടാവുമെന്നൊരു പ്രശ്നമുണ്ട്.
എന്നാൽ, ഇങ്ങനെ ഓരോ ഗെയിമുകളും പണം കൊടുത്ത് വാങ്ങുകയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്തെടുത്ത് കളിക്കുകയോ ചെയ്യണമെന്ന് പ്രശ്നത്തിന് പരിഹാരം കാണുകയാണ് ആർക്കേഡിലൂടെ ആപ്പിൾ. നിരവധി ഗെയിമിങ് കമ്പനികളുടെ ഗെയിമുകൾ ആപ്പിൾ ആർക്കേഡിലുണ്ടാവും.
അതിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് കളിക്കാം. ആർക്കേഡിൽ കളിക്കുന്ന ഗെയിമുകളിൽ പരസ്യമുണ്ടാവില്ലെന്ന ഗുണവുമുണ്ട്. ഇതിന് പുറമേ ഗെയിം വികസിപ്പിക്കുന്നവർക്കും പ്രത്യേക സൗകര്യങ്ങൾ ആപ്പിൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.