ലോകപ്രശസ്ത ടെക് കമ്പനിയായ ആപ്പിളിെൻറ ഉൽപന്നങ്ങളിൽ സാേങ്കതിക തകരാർ. െഎഫോൺ എക്സിലും മാക്ബുക്ക് പ്രോയിലുമാണ് സാേങ്കതിക തകരാർ കണ്ടെത്തിയത്. ആപ്പിൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സൗജന്യമായി തകരാർ പരിഹരിച്ചു നൽകുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്.
െഎഫോണിലെ ടച്ചിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. തകരാർ സൗജന്യമായി പരിഹരിച്ച് നൽകുമെന്ന് ആപ്പിൾ വ്യക്തമാക്കി. െഎഫോൺ xs, െഎഫോൺ XR തുടങ്ങിയ മോഡലുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. ടച്ച് ചെയ്യുേമ്പാൾ ഫോൺ കൃത്യമായി പ്രതികരിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
മാക്ബുക്ക് പ്രോയുടെ സ്റ്റോറേജിനാണ ് പ്രശ്നം. സ്റ്റോറേജ് ഡ്രൈവിലെ തകരാർ മൂലം ഡാറ്റ നഷ്ടമാകുന്നതാണ് പ്രോയിലെ പ്രധാന പ്രശ്നം. 128 ജി.ബി, 256 ജി.ബി സ്റ്റോറേജുള്ള മോഡലുകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. 2017 ജൂൺ മുതൽ 2018 ജൂൺ വരെ വിറ്റഴിച്ച മാക്ബുക്ക് പ്രോയിലാണ് പ്രശ്നങ്ങൾ ഉള്ളത്. നേരത്തെ ബാറ്ററികളും കീബോർഡുകളും ഇത്തരത്തിൽ മാറ്റിനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.