ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ആപ്പിൾ പുറത്തിറക്കിയ െഎഫോൺ 3ജി.എസ് വീണ്ടും വിപണിയിലെത്തുന്നു. ദക്ഷിണകൊറിയൻ വിപണിയിലാണ് െഎഫോൺ 3ജി.എസ് വീണ്ടും എത്തുന്നത്. ദക്ഷിണകൊറിയൻ ടെലികോം ഒാപ്പറേറ്ററായ എസ്.കെ ടെലിലിങ്കാണ് െഎഫോണിെൻറ പഴയ മോഡൽ വീണ്ടും വിപണിയിലേക്ക് എത്തിക്കുന്നത്.
2009ൽ വിപണിയിലെത്തിയ െഎഫോൺ 3ജി.എസിെൻറ 8 ജി.ബി മോഡലിന് ഏകദേശം 99 ഡോളറായിരുന്നു വില. നിലവിൽ ഏകദേശം 41 ഡോളറിന് ഫോൺവിപണിയിലെത്തിക്കുമെന്നാണ് എസ്.കെ ടെലിലിങ്ക് അറിയിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ െഎ.ഒ.എസിലുള്ള പല ആപുകളും 3ജി.എസിൽ പ്രവർത്തിക്കില്ല. ചില പ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ടെക് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതുപോലെ വലിപ്പം കൂടിയ സിമ്മുകളാണ് 3 ജി.എസിൽ ഉപയോഗിക്കേണ്ടത്.
2009 ജൂണിലാണ് 3 ജി.എസ് ആദ്യം വിപണിയിലെത്തിയത്. കട്ട്, കോപ്പി, പേസ്റ്റ് സംവിധാനം ആദ്യമായി അവതരിപ്പിച്ചത് ഇൗ ഫോണിലായിരുന്നു. 3 മെഗാപിക്സലിെൻറ ഒാേട്ടാ ഫോക്കസ് കാമറയാണ് െഎഫോൺ 3 ജി.എസിൽ ഉണ്ടായിരുന്നത്. ഫൈൻഡ് മൈ ഫോൺ പോലുളള സംവിധാനങ്ങളും 3 ജി.എസിൽ ആപ്പിൾ അവതരിപ്പിച്ചിരുന്നു. 3 ജി.എസിെൻറ ഉയർന്ന വകഭേദത്തിന് 299 ഡോളറായിരുന്നു വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.