ആപ്പിൾ ​െഎഫോൺ മോഡലുകളുടെ വില കുറച്ചു

കാലിഫോർണിയ: പുതിയ ഫോണുകൾ പുറത്തിറക്കിയതിന്​ പിന്നാലെ ​െഎഫോൺ മോഡലുകളുടെ വില ആപ്പിൾ കുറച്ചു. ​​െഎഫോൺ 6 എസി​​െൻറ 32 ജി.ബി വേരിയൻറിന്​ 29,900 രൂപയാണ്​ വില. മുമ്പ്​ ഇത്​ 42,900 രൂപയായിരുന്നു. വലിയ സ്​ക്രീൻ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടിയുള്ള ​െഎഫോൺ 6 എസ്​ പ്ലസി​​െൻറ 32 ജി.ബി വേരിയൻറിന്​ 34,900 രൂപയാണ്​ വില. ഇൗ മോഡലിന്​ മുമ്പ്​ 52,240 ആണ്​ വില. ​െഎഫോൺ എസ്​.ഇ, ​െഎഫോൺ 6 എസ്​, ​െഎഫോൺ 6 എസ്​ പ്ലസ്​ എന്നിവ യു.എസ്​ വിപണിയിൽ നിന്നും ആപ്പിൾ പിൻവലിച്ചിട്ടുണ്ട്​. എന്നാൽ, ഇൗ ഫോണുകളുടെ വിൽപന ഇന്ത്യൻ വിപണിയിൽ തുടരും.

​െഎഫോൺ 7, 7 പ്ലസ്​ മോഡലിനും ആപ്പിൽ വില കുറിച്ചിട്ടുണ്ട്​. ​െഎഫോൺ 7 32 ജി.ബി വേരിയൻറിന്​ 39,900 രൂപയാണ്​ വില. ഇതിന്​ മുമ്പ്​ 52,370 രൂപയായിരുന്നു വില.128 ജി.ബി വേരിയൻറിന്​ 49,900 രൂപയു നൽകിയാൽ മതി. 7 പ്ലസിന്​ 49,900 രൂപയും 128 ജി.ബി വേരിയൻറിന്​ 59,900 രൂപയുമാണ്​ വില.

​പുതിയ ഫോണുകളായ ​െഎഫോൺ X എസ്​, ​​​​​െഎഫോൺ X എസ്​ മാക്​സ്​ എന്നീ ​േ​ഫാണുകൾ സെപ്​തംബർ 28ന്​ പുറത്തിറങ്ങുമെന്നാണ്​ ആപ്പിൾ അറിയിച്ചിരിക്കുന്ന്​. ​െഎഫോൺ X എസിന്​ 64 ജി.ബി വേരിയൻറിന്​ 99,900 രൂപയും 256 ജി.ബി വേരിയൻറിന്​ 1,14,900, 512 ജി.ബി വേരിയൻറിന്​ 1,34,900 എന്നാണ്​ വില. ​െഎഫോൺ X എസ്​ മാക്​സി​ന്​ 64 ജി.ബി വേരിയൻറിന്​ 1,09,900, 256 ജി.ബി 1,24,900, 512 ജി.ബി വേരിയൻറിന്​ 1,44,900 രൂപയുമാണ്​ വില.

Tags:    
News Summary - Apple iphone modal price-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.