കോവിഡ് കാലത്ത് ആൾക്കാരുടെ കൈയ്യിൽ പഴയത് പോലെ പണമില്ലെന്ന് ആപ്പിളിന് നന്നായറിയാം. അത് മുൻകൂട്ടി കണ ്ട് കിടിലൻ ഫീച്ചറുമായി ഐഫോണിെൻറ ഒരു ബജറ്റ് ഫോൺ വരുന്നു. െഎഫോൺ സീരീസിൽ ഏറ്റവും ചർച്ചാ വിഷയമായ എസ്.ഇയ ുടെ പിൻഗാമിയാണവൻ. പേര് െഎഫോൺ എസ്.ഇ 2 അഥവാ െഎഫോൺ 9. ബജറ്റ് കുറച്ച് എല്ലാ ഫീച്ചറുകളും ഉൾപ്പെടുത്തി വന്ന െഎ ഫോൺ എസ്.ഇ നേടിയ വിജയം ആപ്പിൾ ഇക്കാലം വരെ മാതൃകയായി എടുത്തില്ല എന്ന് വേണമെങ്കിൽ പറയാൻ. കാരണം 2016ൽ എസ്.ഇ എന്ന മ ോഡൽ അവതരിപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞാണ് ആ നിരയിലേക്ക് പുതിയ അവതാരം വരുന്നത്.
പലതവണയായി ആരാധകർ പടച്ച ുവിട്ട ഡിസൈനുകൾ കണ്ട് നിർവൃതിയടയാനായിരുന്നു ഇതുവരെ വിധി. ഗൂഗ്ൾ വരെ പിക്സൽ സീരീസിലേക്ക് അവരുടെ ബജറ്റ് ഫോൺ ഇറക്കി ആളുകളെ ൈകയ്യിലെടുക്കാൻ ശ്രമിക്കുേമ്പാൾ െഎഫോൺ എസ്.ഇ യുടെ അടുത്ത വകഭേദത്തിനായി കാത്തിരിക്കുകയായിരുന്നു ആപ്പിൾ പ്രേമികൾ. ആ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമാകുന്നത്.
മാർച്ച് 31ന് ലോഞ്ച് ചെയ്യേണ്ടിയിരുന്ന എസ്.ഇ2 ഏപ്രിൽ മൂന്നിനേക്ക് മാറ്റിയെങ്കിലും കൊറോണ വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 15ന് ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ബജറ്റ് ഫോണായിരിക്കും എന്ന കാര്യത്തിൽ ഏകദേശം ഉറപ്പുണ്ടെങ്കിലും പേര് െഎഫോൺ എസ്.ഇ 2, െഎഫോൺ 9 എന്നോ ആണെന്ന കാര്യത്തിൽ ടെക് ബുജികൾക്ക് ഉറപ്പില്ല.
പുതിയ അവതാരത്തിെൻറ വിശേഷങ്ങൾ
60000ത്തിന് മുകളിലേക്കുള്ള വിലയാണ് ആപ്പിളിന് പൊതുവേ ഇഷ്ടം. എന്നാൽ, പുറത്തുവരുന്ന സൂചന അനുസരിച്ച് എസ്.ഇ 2ന് വില 399 ഡോളറായിരിക്കും. അതായത് ഇന്ത്യൻ രൂപ 30,400. െഎഫോൺ 8 എന്ന മോഡലിന് സമാന ഡിസൈനാകാനാണ് സാധ്യത. ഫെയ്സ് െഎഡി, നോച്ച്, എന്നിവ ഉണ്ടാകില്ല. പുതിയ ഫെയ്സ് െഎഡിക്ക് പകരം ക്ലാസിക് ടച്ച് െഎഡി ബട്ടൻ തിരിച്ചുവരാൻ പോകുന്നു എന്നർഥം. സിൽവർ, ഗ്രേ, ഗോൾഡ് എന്നീ മൂന്ന് കളറുകളിലായിരിക്കും എസ്.ഇ 2 അല്ലെങ്കിൽ െഎഫോൺ 9 ലഭിക്കുക.
െഎഫോൺ എസ്.ഇ 2വിന് കരുത്ത് പകരുക ആപ്പിളിെൻറ കരുത്തുറ്റ A13 ബയോണിക് ചിപ്പായിരിക്കും. െഎഫോൺ 11 സീരീസിന് കരുത്ത് പകർന്ന സമാന പ്രൊസസർ ബജറ്റ് സീരീസിലെ ഫോണിന് നൽകുന്നത് ഗുണമാകും. മൂന്ന് ജിബി റാമും 64 മുതൽ 128 ജിബി വരെ സ്റ്റോറേജ് സ്പേസും പുതിയ മോഡലിനുണ്ടാവും. 4.7 ഇഞ്ച് സ്ക്രീൻ വലിപ്പമായിരിക്കും എസ്.ഇ 2ന്. പതിവ് പോലെ എൽ.സി.ഡി സ്ക്രീൻ തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.