ഐഫോൺ എസ്.ഇ 2ന് പിന്നാലെ വീണ്ടും വിപണിയിൽ ഉൽപന്നങ്ങൾ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. രണ്ട് പുതിയ ഐപാഡ് മോഡലുകൾ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 10.8 ഇഞ്ച് വലിപ്പത്തിലുള്ള ഐപാഡും ഒമ്പതിഞ്ചിെൻറ മിനിയുമാണ് കമ്പനി പുറത്തിറക്കുക.
2021െൻറ ആദ്യപാദത്തിൽ തന്നെ ഐപാഡ് പുറത്തിറങ്ങും. രണ്ടാം പാദത്തിലായിരിക്കും മിനിയെത്തുക. മാക്റൂമേഴ്സാണ് വാർത്ത പുറത്ത് വിട്ടത്. നിലവിലുള്ള ഐപാഡ് മോഡലുകളേക്കാൾ ഡിസ്പ്ലേ വലിപ്പം കൂടുതലായിരിക്കും പുതിയതിന്. ഓഗ്മെൻറഡ് റിയാലിറ്റി ഗ്ലാസും ഹെഡ്സെറ്റും ആപ്പിൾ പുറത്തിറക്കും. ഹെഡ്സെറ്റ് 2021ലും ഗ്ലാസ് 2022ലുമാവും എത്തുക.
നെക്റ്റ് വി.ആർ എന്ന കമ്പനിയെ ഏറ്റെടുത്ത് വെർച്വൽ റിയാലിറ്റിയിൽ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിന് ആപ്പിൾ തുടക്കമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.