ഐഫോൺ 11 എത്തുന്നു; ഇന്ത്യക്കായി വില കുറഞ്ഞ മോഡൽ പുറത്തിറങ്ങുമോ?

ഐഫോണിൻെറ പുതിയ മോഡലുകളുടെ അവതരണം ആപ്പിൾ സെപ്​തംബർ 10ന്​ നടത്തുമെന്ന്​ റിപ്പോർട്ട്​. ഐഫോൺ XR, XS, XS മാക്​സ്​ തു ടങ്ങിയ ഫോണുകളാണ്​ ആപ്പിൾ 2018ൽ അവതരിപ്പിച്ചത്​. ഇതിൻെറ പിൻഗാമികളായിട്ട്​ ​ഐഫോൺ 11, ഐഫോൺ 11 പ്രോ, 11 പ്രോ മാക്​സ്​ എന്നീ ഫോണുകളായിരിക്കും ആപ്പിൾ പുറത്തിറക്കുക. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കായി വില കുറഞ്ഞ ഐഫോൺ മോഡൽ ആപ്പിൾ പുറത്തിറക്കുമെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്​.

6.1 ഇഞ്ച്​, 5.8 ഇഞ്ച്​, 6.5 ഇഞ്ച്​ എന്നിങ്ങനെയായിരിക്കും മൂന്ന്​ ഫോണുകളുടെയും ഡിസ്​പ്ലേ വലിപ്പം. ഐ.ഒ.എസ്​ 13 ആയിരിക്കും ഓപ്പറേറ്റിങ്​ സിസ്​റ്റം. എ 13 ബയോനിക്​ ചിപ്പായിരിക്കും കരുത്ത്​ പകരുക. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ആപ്പിൾ ഇതുവരെ പുറത്ത്​ വിട്ടിട്ടില്ല.

ആപ്പിളിൻെറ പുതിയ ഓപ്പ​േററ്റിങ്​ സിസ്​റ്റമായ ഐ.ഒ.എസ്​ 13ൻെറ ബീറ്റ വേർഷൻ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ആപ്പിൾ ഫോണുകൾ എത്തുകയാണെന്ന അഭ്യൂഹങ്ങളും ശക്​തമായത്​.

Tags:    
News Summary - Apple likely to launch iPhone 11 on September 10-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.