സിരി വഴി ഇനി മറ്റ്​ മെസേജ്​ ആപുകളും തെരഞ്ഞെടുക്കാം

ഐഫോണിൽ മെസേജ്​ അയക്കുന്നതിൽ മാറ്റവുമായി ആപ്പിളിൻെറ വിർച്വുൽ അസിസ്​റ്റൻസ്​ സംവിധാനം സിരി. നേരത്തെ സിരി ഉപയോഗിച്ച്​ മെസേജ്​ അയക്കാൻ ശ്രമിച്ചാൽ ആപ്പിളിൻെറ ആപുകളിലൂടെ മാത്രമേ ഇത്​ സാധ്യമാവുമായിരുന്നുള്ളു. എന്നാൽ, ഇനി മുതൽ ഉപയോക്​താവ്​ കൂടുതലായി ഉപയോഗിക്കുന്ന ആപ്പാവും സിരി മെസേജ്​ അയക്കുന്നതിനായി തെരഞ്ഞെടുക്കുക.

ഉദാഹരണമായി വാട്​സ്​ ആപിലാണ്​ ഐഫോൺ ഉപയോക്​താവ്​ കൂടുതലായി മെസേജ്​ അയക്കുന്നതെങ്കിൽ സിരി മെസേജ്​ അയക്കാനുള്ള നിർദേശം കിട്ടിയാൽ അത്​ തന്നെ തെരഞ്ഞെടുക്കും. മുമ്പ്​ ആപ്പിളിൻെറ ഒഫീഷ്യൽ മെസേജിങ്​ ആപാണ്​ സിരി മെസേജ്​ അയക്കാനുള്ള നിർദേശം ലഭിച്ചാൽ തെരഞ്ഞെടുത്തിരുന്നത്​.

ഐ.ഒ.എസിൻെറ അടുത്ത അപ്​ഡേറ്റിൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതോടെ തേർഡ്​ പാർട്ടി മെസേജിങ്​ ആപ്പുകൾക്ക്​ ഐഫോണിൽ കൂടുതൽ പ്രാധാന്യം ലഭിക്കും.

Tags:    
News Summary - Apple to loosen reins on outside messaging, phone apps via Siri-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.