ആപ്പിൾ ഇരട്ട സിമ്മുള്ള ​െഎഫോൺ പുറത്തിറക്കുന്നു

കാലിഫോർണിയ: ഗാലക്​സി എസ്​ 9നുമായി സാംസങ്​ കളം നിറഞ്ഞതോടെ കമ്പനിയെ വെല്ലാനുള്ള തന്ത്രങ്ങളുമായി ആപ്പിൾ രംഗത്തെത്തുന്നു. 2018ൽ പുതിയ ​കിടിലൻ മോഡലുകൾ പുറത്തിറക്കി വിപണി പിടിക്കാനാണ്​ ആപ്പിളി​​െൻറ നീക്കം. ഇതുവരെ കൈവെക്കാത്ത ഫാബ്​ലറ്റിലും ഇക്കുറി സാന്നിധ്യമറിയിക്കാൻ ത​െന്നയാണ്​ ടിം കുക്കും കൂട്ടരും ലക്ഷ്യമിടുന്നത്​. ഇതോടൊപ്പം ഇരട്ട സിം കാർഡുള്ള ​െഎ​ഫോണും ആപ്പിൾ പുറത്തിറക്കും. ഇന്ത്യയുൾപ്പടെയുള്ള വിപണികളെ ലക്ഷ്യംവെച്ച്​ വിലകുറഞ്ഞ ​െഎഫോൺ മോഡലും പ്രതീക്ഷിക്കാം.

​ DD3 എന്ന കോഡ്​ നാമത്തിലാണ്​ ആപ്പിൾ ഫാബ്​ലറ്റിനെ വികസിപ്പിക്കുന്നത്​. ​6.99 ഇഞ്ചി​​െൻറ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയായിരിക്കും ഫോണിനുണ്ടാവുക. ​െഎഫോൺ എക്​സിൽ ഉപ​േയാഗിച്ച ഫേസ്​​ ​െഎ.ഡി ഉൾപ്പടെയുള്ള സംവിധാനങ്ങൾ പുതിയ ഫോണിലുമുണ്ടാവും. A12 പ്രൊസസർ തന്നെയാവും ഫാബ്​ലറ്റിനും കരുത്ത്​ പകരുക. സ്​റ്റൈയിൻസ്​ സ്​റ്റീലിലാണ്​ ഫോൺ നിർമിക്കുക.

ഇതിനൊപ്പം ഇരട്ട സിമ്മുള്ള ഒരു മോഡൽ കൂടി ആപ്പിൾ പുറത്തിറക്കും. ഏഷ്യ, യൂറോപ്പ്​ വിപണികളെ ലക്ഷ്യമിട്ടാണ്​ ഇരട്ട സിം മോഡൽ​. സിം മാറ്റാതെ തന്നെ വിവിധ നെറ്റ്​വർക്കുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഇ-സിം ടെക്​നോളജി ആപ്പിൾ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്​​. ഇതിനൊപ്പം വില കുറഞ്ഞ മോഡൽ ആപ്പിൾ പുറത്തിറക്കുമെന്നും സൂചനയുണ്ട്​​. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ലക്ഷ്യം വെച്ചാവും ബജറ്റ്​ ഫോൺ ആപ്പിൾ പുറത്തിറക്കുക.

Tags:    
News Summary - Apple Plans Giant High-End iPhone, Lower-Priced Model-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.