മൂന്ന്​ കാമറകളുമായി ​െഎഫോൺ പുറത്തിറങ്ങും

2019ൽ മൂന്ന്​ ​െഎഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുകൾ. ​െഎഫോൺ XR, ​​​െഎഫോൺ XS, ​െഎഫോൺ XS മാക്​ സ്​ എന്നിവയുടെ പിൻഗാമികളായിട്ടാവും പുതിയ മോഡലുകൾ എത്തുക. ഇതിൽ ​െഎഫോൺ XR​​െൻറ പിൻഗാമിയായെത്തുന്ന മോഡലിൽ മൂന്ന്​ കാമറകൾ ഉണ്ടാവുമെന്നാണ്​ സൂചന. ചൈനയിലുൾപ്പടെ പല വിപണികളിലും വിൽപന കുറഞ്ഞ​േതാടെയാണ്​ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ​െഎഫോൺ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ നിർബന്ധിതരായത്​.

​െ​എഫോൺ XR​​െൻറ പുതുതലമുറ മോഡലിൽ എൽ.സി.ഡി ഡിസ്​പ്ലേയും മറ്റ്​ രണ്ട്​ മോഡലുകളിൽ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായിരിക്കും ആപ്പിൾ ഉൾപ്പെടുത്തുക. 2020ഒാടെ പൂർണ്ണമായും ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയിലേക്ക്​ മാറാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇപ്പോൾ ആപ്പിൾ തയാറായിട്ടില്ല.

കഴിഞ്ഞ വർഷവും മൂന്ന്​ ​െഎഫോൺ മോഡലുകളാണ്​ കമ്പനി പുറത്തിറക്കിയത്​. വലിയ വില മൂലം മൂന്ന്​ മോഡലുകൾക്കും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതിന്​ പിന്നാലെയാണ്​ 2019ലെ ​െഎഫോൺ മോഡലുകളെ കുറിച്ചുള്ള വാർത്തകൾ പുറത്ത്​ വരുന്നത്​.

Tags:    
News Summary - Apple Plans to Launch 3 iPhone Models in 2019-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.