ടെക് ലോകത്ത് ഇപ്പോൾ ആപ്പിളിന് കഷ്ടകാലമാണ്. മുമ്പ് മൊബൈൽ വിപണിയിൽ കിരീടം വെക്കാത്ത രാജക്കാൻമാരായ ആപ ്പിളിന് ആഗോള വിപണിയിൽ വൻ തിരിച്ചടിയാണ് നേരിടുന്നത്. ആപ്പിളിനോട് കിടപിടിക്കുന്ന വില കുറഞ്ഞ ഫോണുകൾ വിപ ണിയിലെത്തിയതോടെയാണ് ഐഫോണുകളുടെ വിൽപന കുത്തനെ കുറഞ്ഞത്.
തിരിച്ചടികൾക്കിടെ അഞ്ച് വർഷങ്ങൾക്ക് ശേഷം ഐപോഡ് ടച്ചിനെ വീണ്ടും വിപണിയിലെത്തിച്ചാണ് ആപ്പിൾ വാർത്തകളിൽ നിറയുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2014ലാണ് ആപ്പിൾ അവസാനമായി ഐപോഡ് ടച്ച് പുറത്തിറക്കിയത്. അതിന് ശേഷം മോഡലിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ പുത്തൻ പ്രൊസസറും ഓപറ്റേറ്റിങ് സിസ്റ്റവുമായി അടിമുടി മാറ്റത്തോടെയാണ് ഐപോഡ് ടച്ചിൻെറ വരവ്.
ഐഫോൺ 7 സീരിസിലെ A10 ഫ്യൂഷൻ ചിപ്പാണ് ടച്ചിനും കരുത്ത് പകരുന്നത്. 4 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ എത്തുന്ന മോഡലിന്പരമാവധി 256 ജി.ബി സ്റ്റോറേജുണ്ടാകും. ആപ്പിളിൻെറ ഹോം ബട്ടനും കാമറയുമായിട്ടായിരിക്കും എത്തുക. വൈ-ഫൈയുടെ സഹായത്തോടെ ഫേസ്ടൈം കോളുകൾ വിളിക്കാൻ സാധിക്കും. ആപ്പിളിൻെറ ഓഗ്മെൻറഡ് റിയാലിറ്റി ആപുകളെയും പിന്തുണക്കും. എട്ട് മെഗാപിക്സലിൻെറ പിൻ കാമറയും 1.2 മെഗാപിക്സലിൻെറ മുൻ കാമറയും ആപ്പിൾ ഐപോഡ് ടച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 32 ജി.ബി സ്റ്റോറേജിന് 18,990 രൂപയും 128 ജി.ബിക്ക് 28,900, 256 ജി.ബിക്ക് 38,900 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.