ആപ്പിളിൻെറ വില കുറഞ്ഞ ഫോൺ മാർച്ചിലെത്തും

5 ജി ഹാൻഡ്​സെറ്റുകൾ പുറത്തിറക്കുന്നതിന്​ മുന്നോടിയായി ആപ്പിൾ വിപണിയിലെത്തിക്കുന്ന വില കുറഞ്ഞ ഫോണുകൾ മാർച ്ചിൽ പുറത്തിറക്കുമെന്ന്​ റി​പ്പോർട്ട്​. ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന കമ്പനികൾ ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ്​ വാർത്തകൾ.

ആപ്പിളിൻെറ ആദ്യ വിലകുറഞ്ഞ ​ഫോൺ ഐഫോൺ എസ്​.ഇയായിരുന്നു. ഐഫോൺ 8നെ അടിസ്ഥാനമാക്കിയാവും ഐഫോൺ എസ്​.ഇയുടെ പിൻഗാമിയായ എസ്​.ഇ 2 പുറത്തിറങ്ങുക. ഐഫോൺ 8ന്​ 449 ഡോളറാണ്​ ഇപ്പോഴത്തെ വിപണി വില. 2016ൽ 399 ഡോളറിനാണ്​ ഐഫോൺ എസ്​.ഇ ആപ്പിൾ പുറത്തിറക്കിയത്​.

ഹോം ബട്ടനിൽ ടച്ച്​ ഐ.ഡിയുമായിട്ടാവും ഐഫോൺ എസ്​.ഇ 2 വിപണിയിലേക്ക്​ എത്തുക. ആപ്പിളിൻെറ ഫോണുകളിലുള്ള സുരക്ഷാ സംവിധാനമായ ഫേസ് ​അൺലോക്ക്​ പുതിയ ഫോണിലുണ്ടാവില്ല. ഐഫോൺ 11ലെ അതേ പ്രൊസസറായിരിക്കും ഐഫോൺ എസ്​.ഇ 2നും കരുത്ത്​ പകരുക. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ആപ്പിൾ നിഷേധിച്ചിട്ടുണ്ട്​.

Tags:    
News Summary - Apple Said to Be Eyeing March Launch for Low-Cost iPhone-​​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.