ടെക് ഭീമൻ ആപ്പിൾ ഇന്ത്യയിൽ സ്റ്റോറുകൾ തുടങ്ങുന്നു. 2020ൽ ഓൺലൈൻ സ്റ്റോറും 2021ൽ റീടെയിൽ സ്റ്റോറുകളും തുടങ്ങുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. ആപ്പിൾ ഓഹരി ഉടമകളുടെ യോഗത്തിൽ സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ തേർഡ് പാർട്ടി സ്റ്റോറുകൾ വഴിയാണ് ആപ്പിൾ ഉൽപന്നങ്ങൾ വിൽക്കുന്നത്. ഓൺലൈൻ വെബ്സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴിയും ഫോണുകൾ വിൽക്കുന്നുണ്ട്. ആപ്പിൾ എപ്പോൾ സ്റ്റോർ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും 2020െൻറ മൂന്നാംപാദത്തിൽ സ്റ്റോറുകൾ ആരംഭിക്കുമെന്നാണ് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈയിലായിരിക്കും ആദ്യ റീടെയിൽ സ്റ്റോർ ആരംഭിക്കുക. പിന്നാലെ ഡൽഹിയിലും സ്റ്റോറെത്തും. ഇന്ത്യയിലെ ആപ്പിളിെൻറ സാധ്യതകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് യോഗത്തിൽ ടിം കുക്ക് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ചൈനീസ് സ്മാർട്ട്ഫോണുകൾക്കാണ് ഇന്ത്യയിൽ ആധിപത്യം. എന്നാൽ, ഐഫോൺ XR, ഐഫോൺ 11 സ്മാർട്ട്ഫോണുകളുടെ വരവോടെ ആപ്പിൾ നിലമെച്ചപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.