സ്​മാർട്ട്​ വാച്ച്​ വിപണിയു​െട തലവരമാറ്റിയ ആപ്പിൾ വാച്ച്​ പുറത്തിറങ്ങിയിട്ട്​ അഞ്ച്​ വർഷം

"ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ഒരെണ്ണം കൂടി ബാക്കിയുണ്ട്​. ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന ഉൽപന്നങ്ങള ിറക്കാനാണ്​ ഞങ്ങൾക്ക്​ താൽപര്യം. ഹാർഡ്​വെയർ, സോഫ്​റ്റ്​വെയർ, സേവനങ്ങൾ എന്നിവയെ ഒന്നിച്ച്​ ചേർക്കാനാണ്​ ശ്രമ ം. ടെക്​നോളജിയെ വ്യക്​തിപരമാക്കുകയും ഉപയോക്​താവി​ന്​ പ്രതീക്ഷിക്കാത്ത അനുഭവം പ്രദാനം ചെയ്യുകയുമാണ്​ ലക്ഷ ്യം. പുതിയൊരു ഉൽപന്നം പുറത്തിറക്കാൻ വർഷങ്ങളായി ശ്രമിക്കുകയാണ്​. ഉപയോക്​താകൾക്ക്​ ഇതൊരു പുതിയ അനുഭവമായിരിക്കും"

ഐഫോൺ 6 സീരിസ്​ പുറത്തിറക്കിയതിന്​ ശേഷം ആപ്പിൾ സി.ഇ.ഒ ടിം കുക്ക്​ പറഞ്ഞ വാക്കുകളാണിവ. സ്​മാർട്ട്​വാച്ച്​ എന്ന പുതിയ ഉൽപന്നനിര എത്തുന്നതി​​െൻറ ആദ്യ സൂചനയാണ്​ ടിം കുക്ക്​ നൽകിയത്​. 2002ൽ ആപ്പിളി​​െൻറ ചീഫ്​ ഡിസൈനറായ ജോണി ഐവ്​ നൈക്കിൽ നിന്ന്​ ഹൈ എൻഡ്​ സ്​പോർട്​സ്​ വാച്ചുകളുടെ ബോക്​സുകൾ ആവശ്യമുണ്ടെന്ന്​ അറിയിച്ചു. ഒരു പുതു പരീക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ആപ്പിൾ. അതിനായിരുന്നു സ്പോർട്​സ്​ വാച്ചുകളുടെ ബോക്​സുകൾ. പിന്നീട്​ വർഷങ്ങൾക്ക്​ ശേഷം 2015 ഏപ്രിൽ 24നാണ്​​ ഔദ്യോഗികമായി സ്​മാർട്ട്​വാച്ച്​ ആപ്പിൾ പുറത്തിറക്കുന്നത്​.

പുറത്തിറങ്ങിയിട്ട്​ അഞ്ച്​ വർഷം കഴിയു​േമ്പാൾ സെഗ്​മ​െൻറിൽ എതിരാളികളില്ലാതെ കുതിക്കാൻ ആപ്പിൾ വാച്ചിന്​ സാധിച്ചിട്ടുണ്ട്​. അപ്പിളി​​െൻറ ഡിസൈൻ മികവും ഒ.എസി​​െൻറ ​സവിശേഷതകളും ബ്രാൻഡ്​ വാല്യുവും തന്നെയാണ്​ ജനപ്രീതിക്ക്​ പിന്നിൽ. ഫിറ്റ്​നെസ്സ്​ ഡിവൈസ്​ എന്നതിലുപരി വീട്ടിലെ ഒരു ഡോക്​ടറായി ആപ്പിൾ വാച്ച്​ പരിണമിച്ചത്​ സീരിസ്​ 4ഓടെയാണ്​. ഇ.സി.ജി എടുക്കാനുള്ള സൗകര്യമാണ്​ ആപ്പിൾ വാച്ച്​ സീരിസ്​ 4ൽ നൽകിയത്​. ഇതോടെ മറ്റ്​ സ്​മാർട്ട്​വാച്ചുകളുമായി താരതമ്യം ചെയ്യു​േമ്പാൾ സമാനതകളില്ലാത്ത ഉൽപന്നമായി ആപ്പിൾ വാച്ച്​ മാറി.

ആപ്പിളി​​െൻറ ഐഫോൺ ഉപയോഗിക്കുന്ന ഒരാൾ ടാബ്​ലെറ്റ്​ വാങ്ങാനൊരുങ്ങുകയാണെങ്കിൽ വില കുറഞ്ഞ ഒരുപാട്​ മോഡലുകളുണ്ടെങ്കിലും ഐപാഡായിരിക്കും ആദ്യം പരിഗണിക്കുക. ഹെഡ്​സെറ്റാണെങ്കിൽ ഇയർപോഡും. ഈ രീതിയിൽ ഐഫോണിന്​ അനുബന്ധമായി ഉപയോഗിക്കാവുന്ന നിരവധി ഉൽപന്നങ്ങൾ അവതരിപ്പിച്ച്​ വിജയിപ്പിച്ചെടുക്കാൻ ആപ്പിളിന്​ കഴിഞ്ഞിട്ടുണ്ട്​. ഇതേ വിജയഗാഥ തന്നെയാണ്​ ആപ്പിൾ വാച്ചും പിന്തുടരുന്നത്​.

Tags:    
News Summary - Apple Watch Arrived 5 Years Ago And It Changed The Segment Forever-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.