സ്മാർട്ട് ഡിവൈസുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആപ്പിളിെൻറ വാച്ച് സീരിസ് 4 പുറത്തിറങ്ങി. ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വാച്ച് തുടക്കമിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഹൃദയം സംരക്ഷണത്തിനും വീഴ്ചയുൾപ്പടെയുള്ള ഘട്ടങ്ങളിലും സംരക്ഷണം നൽകാൻ ശേഷിയുള്ളതാണ് പുതിയ വാച്ചെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇ.സി.ജി അറിയാനുള്ള ആപുമായാണ് ഇക്കുറി ആപ്പിൾ വാച്ച് സീരിസ് 4െൻറ വരവ്. 30 സെക്കൻഡിനുള്ളിൽ പുതിയ ഡിവൈസിലുടെ ഇ.സി.ജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിെൻറ അവകാശവാദം. ഇതിനൊപ്പം വീഴ്ചകളെ തിരിച്ചറിഞ്ഞ് അടിയന്തര സന്ദേശം അയക്കാനുള്ള സംവിധാനവും ആപ്പിൾ വാച്ചിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ വീഴ്ചയുടെ ആഘാതം തിരിച്ചറിഞ്ഞ് അഞ്ച് നമ്പറുകളിലേക്ക് സന്ദേശം അയക്കുന്ന സംവിധാനമാണ് വാച്ചിനൊപ്പം ആപ്പിൾ നൽകുന്നത്.
പുതു സംവിധാനങ്ങളുമായെത്തുന്ന ആപ്പിൾ വാച്ച് സീരിസ് 4 സെപ്തംബർ 21 മുതൽ വിപണിയിൽ ലഭ്യമാകും. 279 ഡോളറാണ് ആപ്പിൾ വാച്ച് 4 സീരിസിെൻറ പ്രാരംഭവില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.