ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ െഎപാഡ് പ്രോ അവതരിപ്പിച്ച് ആപ്പിൾ. ഹോം ബട്ടൻ ഒഴിവാക്കി ഫേസ്അൺലോക്കിെൻറ അധിക സുരക്ഷയിലാണ് ഇക്കുറി പുതിയ െഎപാഡ് വിപണിയിലെത്തുന്നത്. ഇതിനൊപ്പം കരുത്ത് കൂടിയ പ്രൊസസറും മോഡലിെൻറ പ്രത്യേകതയാണ്.
11, 12.9 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്്ക്രീൻ സൈസുകളിലാവും പുതിയ െഎപാഡ് വിപണിയിലെത്തുക. െഎഫോൺ x ആറിൽ കണ്ട തരത്തിലുള്ള ഡിസ്പ്ലേ തന്നെയാവും െഎപാഡ് പ്രോക്കും. കട്ടികുറച്ച് ഷാർപ്പ് എഡ്ജുകളോട് കൂടിയതാണ് ഡിസൈൻ. A12X ബയോനിക് ചിപ്സെറ്റാവും ഇതിന് കരുത്തു പകരുക. കഴിഞ്ഞ െഎപാഡുമായി താരത്മ്യം ചെയ്യുേമ്പാൾ 90 ശതമാനം വേഗത കൂടുതലാണ് പുതിയ ചിപ്സെറ്റിന്. 12 മെഗാപിക്സലിെൻറ പിൻ കാമറയും 7 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് ചിത്രങ്ങൾ പകർത്തുന്നത്. സാധാരണ െഎപാഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി യു.എസ്.ബി സി കണക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം, ഹെഡ്ഫോൺ ജാക്ക് ഉൾപ്പെടുത്തിയിട്ടില്ല.
ആക്സസറിയായി ആപ്പിൾ പെൻസിലും കീബോർഡും കമ്പനി നൽകുന്നുണ്ട്. ആപ്പിൾ പെൻസിൽ വയർലെസ്സായി ചാർജ് ചെയ്യാനും സാധിക്കും. 64 ജി.ബി മുതൽ 1 ടി.ബി വരെയുള്ള മെമ്മറി ഒാപ്ഷനുകളിലും പുതിയ െഎപാഡ് വിപണിയിലെത്തും. 11 ഇഞ്ച് മോഡലിന് 799 ഡോളറും 12.9 ഇഞ്ച് മോഡലിന് 999 ഡോളറുമാണ് പ്രാരംഭ വില. നവംബർ ഏഴ് മുതൽ പുതിയ െഎപാഡിെൻറ വിൽപന ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.