​െഎഫോൺ x ഇന്ത്യയിൽ നിർമിക്കുന്നു; വില കുറയും

മുംബൈ: ​പ്രീമിയം െഎഫോൺ മോഡലുകളുടെ അസംബ്ലിങ്​ ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. കമ്പനിക്കായി ഫോണുകൾ അസ ംബ്ലിങ്​ നടത്തുന്ന ഫോക്​സോൺ വൈകാതെ ആപ്പിൾ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുമെന്നാണ്​ വിവരം.

​െഎഫോൺ x പോലുള്ള കമ്പനിയുടെ പ്രീമിയം മോഡലുകൾ തന്നെ ആദ്യഘട്ടത്തിൽ ഫോക്​സോൺ നിർമിക്കും. ഇന്ത്യയിൽ നിർമിക്കു​ന്നതോടെ ​െഎഫോൺ മോഡലുകളുടെ വില കുറയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തമിഴ്​നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ്​ ഫോക്​സോൺ ആപ്പിൾ ഫോണുകളുടെ അസംബ്ലിങ്​ നടത്തുക.

നിലവിൽ ചൈനീസ്​ നിർമാതാക്കളായ ഷവോമിക്കായി ഫോക്​സോൺ ഫോണുകളുടെ അസംബ്ലിങ്​ നടത്തുന്നുണ്ട്​. ആപ്പിൾ ഫോണുകളുടെ കൂടി നിർമാണം ആരംഭിക്കുന്നതോടെ 25,000 തൊഴിലുകൾ കൂടി പുതുതായി സൃഷ്​ടിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നിലവിൽ ആപ്പിളിനായി ​െഎഫോൺ എസ്​.ഇ, 6 എസ്​ എന്നീ ​മോഡലുകളുടെ അസംബ്ലിങ്​ വിസ്​ട്രൺ ഇന്ത്യയിൽ നടത്തുന്നുണ്ട്​.

Tags:    
News Summary - Apple's Top-end iPhone X Series-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.